HomeNewsArtsKuttippuram sub-district school youth festival from Nov. 26

Kuttippuram sub-district school youth festival from Nov. 26

Kuttippuram sub-district school youth festival from Nov. 26

കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവം. 26, 27, 28, 29 തിയ്യതികളില്‍ ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലോതസവത്തിനായി ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍കുട്ടി ചെയര്‍മാനും ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മധുസൂദനന്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്ത സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വാസുദേവന്‍ നമ്പൂതിരി, പ്രിന്‍സിപ്പാള്‍ മധുസൂദനന്‍, എസ്.എം.സി പ്രസിഡന്റ് ടി. അലിഹാജി, എ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Summary: Kuttippuram sub-district school youth festival will commence from Nov.26 at Gov. Higher Secondary School, Irimbiliyam. The festival ends on 29.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!