HomeNewsHealthകുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ

കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ

health-fest-kuttippuram

കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള കുറ്റിപ്പുറം കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ നാളെ നടക്കും. രാവിലെ 9മണിമുതൽ വൈകുന്നേരം 5 മണിവരേയുളള ആരോഗ്യമേളയിൽ പൊതുജനങ്ങൾക്കായി നൽക്കുന്ന സേവനങ്ങളെ കുറിച്ചു പരിചയപ്പെടുത്തും. കൂടാതെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മറ്റുമുണ്ടാകും. മേള കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി അധ്യക്ഷയാകും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥയാകും.
health-fest-kuttippuram
ആരോഗ്യമേളയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഹൈവേ ട്രാഫിക് ജംഗ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരേ വിളംബര റാലി സംഘടിപ്പിക്കും. താലൂക്ക് ആശുപത്രിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ വസീമ വേളേരി, കൺവീനർ ഡോ. ടി.കെ ആലിയാമു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ്കുട്ടി, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഓ.കെ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനിമോൾ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!