HomeNewsPoliticsകുറ്റിപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കുറ്റിപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

Kuttippuram-Bus-stand

കുറ്റിപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

കുറ്റിപ്പുറം: പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി ബുധനാഴ്ച 11-ന് തിരഞ്ഞെടുപ്പ് നടക്കും. വസീമ വേളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.

പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്ന് അവസാനം പിന്മാറി. ഫെബ്രുവരി 28-നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും തത്കാലം മുസ്ലിംലീഗ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ജില്ലാ നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് മണ്ഡലം നേതൃത്വം വ്യക്തമാക്കി.

ആറാം വാര്‍ഡില്‍നിന്നുള്ള ടി.സി. ഷമീലയെ പ്രസിഡന്റാക്കണമെന്ന അഭിപ്രായമാണ് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ ഭൂരിഭാഗംപേര്‍ക്കുമുള്ളത്. എന്നാല്‍, ഇതിനെതിരേ പഞ്ചായത്ത് ഭരണസമിതിയിലെ ലീഗ് അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ അംഗങ്ങള്‍ക്കെല്ലാം മുസലിംലീഗ് വിപ്പ് നല്‍കിയിട്ടുണ്ട്.

23 വാര്‍ഡുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ ഒന്‍പത് സീറ്റുകള്‍ മുസ്ലിം ലീഗിനും അഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസിനുമാണ്. സി.പി.എമ്മിന് എട്ട് സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!