HomeNewsMeetingകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ അനുമോദനവും സംഗമവും സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ അനുമോദനവും സംഗമവും സംഘടിപ്പിച്ചു

kuttippuram-block-equivalency-meet

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ അനുമോദനവും സംഗമവും സംഘടിപ്പിച്ചു

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്ന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനചാരണവും പത്താം തരം തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് കോൺ ഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലോക്കിലെ പത്താം തരം തുല്യതാ പഠന കേന്ദ്രങ്ങളിൽ നിന്നും മികച്ച വിജയം നേടിയവരെയാണ് ആദരിച്ചത്. വിവിധ പരിപാടികളും ഇതൊടാനുബന്ധിച്ചു നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ആസാദ്‌ അലി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാറ്റിംഗ് ചെയ്യർപേഴ്സൺ ചിറ്റകത് ആയിഷ ബ്ലോക്ക് മെമ്പർമാരായ അബ്ദു റഹിമാൻ, പി സി എ നൂർ, സാബിറ ഇടത്താടത്തിൽ, ഫർസാന, ബുഷ്‌റ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി സി റഷീദ് എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!