HomeNewsElectionLoksabha Election 2019കുടുംബ സദസ്സുകളില്‍ ആവേശം പകര്‍ന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

കുടുംബ സദസ്സുകളില്‍ ആവേശം പകര്‍ന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

abid-hussain-thangal

കുടുംബ സദസ്സുകളില്‍ ആവേശം പകര്‍ന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ

കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ബൂത്ത് കണ്‍വന്‍ഷനുകളിലും കന്നിവോട്ടര്‍മാരുടെ സംഗമത്തിലും കുടുംബ സദസ്സുകളിലും നിറസാന്നിധ്യമാണ് എം.എല്‍.എ. വിവിധ സ്ഥലങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിലും അദ്ദേഹം പങ്കെടുത്തു.
abid-hussain-thangal
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്ര- സംസ്ഥാന സര്‍ഹക്കാറിന്റെ പരാജയം ഹൃസ്വമായി വിശദീകരിച്ചുമാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.എല്‍.എയുടെ പ്രസംഗം. കുടുംബസദസ്സുകള്‍ സ്‌നേഹോഷ്മളമായാണ് ആബിദ് ഹുസൈന്‍ തങ്ങളെ സ്വീകരിച്ചത്.
bright-Academy
പുറമണ്ണൂര്‍, നീലാടപ്പാറ, കൊടുമുടി, ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കല്‍, ചന്തപ്പറമ്പ് ,പൂവ്വന്‍ ചിന, മുള്ളന്‍മട, വില്ലൂര്‍, റഹീമിയ്യ നഗര്‍, മനക്കല്‍പ്പടി, പൊറ്റേക്കളംപടി, സലാഹ് നഗര്‍, അധികാരിപ്പടി, റഹ്മത്ത് നഗര്‍, പണിക്കര്‍ കുണ്ട്, ആറ്റുപുറം, കല്ലാര്‍ മംഗലം, മരുതിന്‍ചിറ, കരേക്കാട്, ഒളകരപ്പടി തുടങ്ങിയ വിവിധ പരിപാടികളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കെടുത്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!