HomeNewsInitiativesഅട്ടപ്പാടി ഊരുകളിലേക്ക് സ്നേഹ സമ്മാനവുമായി കൊളത്തുർ നാഷണൽ സ്കൂളിലെ കുട്ടികൾ: വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ നെൽ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു

അട്ടപ്പാടി ഊരുകളിലേക്ക് സ്നേഹ സമ്മാനവുമായി കൊളത്തുർ നാഷണൽ സ്കൂളിലെ കുട്ടികൾ: വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ നെൽ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു

national-hss

അട്ടപ്പാടി ഊരുകളിലേക്ക് സ്നേഹ സമ്മാനവുമായി കൊളത്തുർ നാഷണൽ സ്കൂളിലെ കുട്ടികൾ: വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ നെൽ കൃഷിയുടെ കൊയ്ത്തുത്സവം നടന്നു

കൊളത്തൂർ: നാഷനൽ ഹയർ സെക്കൻഡറി സ്‍കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഒരുക്കിയ അഞ്ചേക്കർ സ്‍ഥലത്തെ വിളവെടുപ്പ് നാടിനുത്സവമായി. ഇനി ഈ വിളവിൽ നിന്നു ലഭിക്കുന്ന അരി അട്ടപ്പാടിയിലെ ആദിവാസി കോളനികളിൽ പാവങ്ങൾക്ക് അന്നമാവും.national-hss

കാലങ്ങളായി കൃഷിയിറക്കാതെ കിടന്ന തരിശു നിലത്തായിരുന്നു കൃഷിയിറക്കിയത്. വിളവെടുത്ത നെല്ല് അരിയാക്കി മുൻവർഷത്തേതു പോലെ അട്ടപ്പാടി ആദിവാസി ഊരുകളിലെ നിർധന കുടുംബങ്ങൾക്ക് എത്തിച്ചുകൊടുക്കും. എൻഎസ്എസ്, സ്‍കൗട്ട് ആൻഡ് ഗൈഡ് വൊളന്റിയർമാർ, അധ്യാപകർ എന്നിവർക്കൊപ്പം ഇന്നലെ നാട്ടുകാരും കൊയ്‍ത്തിനിറങ്ങി.

മൂർക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ലക്ഷ്‍മീദേവി കൊയ്‍ത്തുത്സവം ഉദ്ഘാടനം ചെയ്‍തു. പിടിഎ പ്രസിഡന്റ് ടി.കെ.വിജയകൃഷ്‍ണൻ ആധ്യക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ സി.വി.മുരളി, കെ.എസ്.സുമേഷ്, കെ.എൻ.നന്ദിനി, സ്‍ഥിരസമിതി അധ്യക്ഷൻ ടി.മുരളി, സീനത്ത്,എം.വിനീഷ്, ഷമീർ,ഹസൻ എന്നിവർ നേതൃത്വം നൽകി. national-hss


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!