HomeNewsMeetingFelicitationപ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി ചാപ്റ്റർ

പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി ചാപ്റ്റർ

jci-valanchery-writers

പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി ചാപ്റ്റർ

വളാഞ്ചേരി:ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ സി ഐ) വളാഞ്ചേരി ചാപ്റ്റർ പ്രദേശത്തെ പ്രമുഖ എഴുത്തുകാരെ ആദരിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാർക്കുള്ള ഉപഹാരങ്ങളും എം.എൽ.എ വിതരണം ചെയ്തു. പ്രശസ്ത സാഹിത്യകാരിയും സംവിധായാകയുമായ സുധ തെക്കേമഠം മുഖ്യഥിതിയായിരുന്നു. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി അധ്യക്ഷത വഹിച്ചു. മനവേന്ദ്രനാഥ്‌, നാസർ ഇരിമ്പിളിയം, സലാം കെ.പി, അസ്സലാം പി, ശരത് പ്രകാശ്, ദേവി കെ എസ്, പ്രദീപ് പേരശ നൂർ, മുനവർ വളാഞ്ചേരി,ഹസ്ന യഹ്‌യ എന്നിവരെയാണ് ആദരിച്ചത്. കൂടാതെ കമൽപത്ര ബിസിനസ്‌ അവാർഡ് ജേതാവ് നസീം പുതുമയെയും ചടങ്ങിൽ ആദരിച്ചു. സുൽഫി മാസ്റ്റർ, ഷംസു പാറമ്മൽ, ഡോ മൻസൂർ അലി ഗുരുക്കൾ, ബൈജു സിൽക്ക്സൂക്, നൗഫൽ അമൻ, നൗഷാദ് നിയ,ഫിറോസ് ലീ ഫോർട്ട്‌,മുഹമ്മദ്‌ അബ്ദു റഹ്മാൻ,ആസിഫ് അലി ഗുരുക്കൾ,എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!