HomeNewsArtsഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

oru-vadakkan-veeragatha

ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട്

മലയാള ചലച്ചിത്ര ലോകത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വടക്കൻ വീരഗാഥ പുറത്തിറങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് വയസ്സ്. 1989 ഏപ്രിൽ 14 ന് ഒരു വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. അന്നേവരെ കണ്ടു പരിചയിച്ച കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ.
oru-vadakkan-veeragatha
നൂറ്റാണ്ടുകളായി പാടി നടന്ന വടക്കൻ വീരന്മാരുടെ കഥയുടെ മറ്റൊരു മുഖമായിരുന്നു എം.ടി എന്ന എഴുത്തുകാരന്റെ തിരക്കഥയിൽ പ്രേക്ഷകർ കണ്ടത്. നൂറ്റാണ്ടുകളായി മനസ്സിലുറച്ച ‘ചതി’യനായ ചന്തുവിന്റെ പറയാതെ പോയ ലോകമായിരുന്നു ചിത്രത്തിലൂടെ അടയാളപ്പെടുത്തിയത്.വടക്കൻ പാട്ട് കഥകൾ പറഞ്ഞ നിരവധി ചിത്രങ്ങൾ മുൻപും പുറത്തു വന്നിരുന്നെങ്കിലും അവയെല്ലാം സാമ്പ്രദായിക കഥാ വഴികളെത്തന്നെ പിൻപറ്റുന്നവയായിരുന്നു. അവയ്ക്കെല്ലാമുള്ളൊരു വിടുതിയായിരുന്നു ഒരു വടക്കൻ വീരഗാഥ.
oru-vadakkan-veeragatha
അളന്ന് മുറിച്ചുള്ള ചടുലമായ സംഭാഷണങ്ങൾ തന്നെയായിരുന്നു ചിത്രത്തിന്റെ കാതൽ.പ്രണയവും നായകന്റെ വീരസാഹസിക രംഗങ്ങളുമെല്ലാം ചേർന്ന് ഒരു വിനോദ വിഭവമായി നിർമ്മിക്കപ്പെട്ടുപോന്ന മുൻ വടക്കൻപാട്ട് ചിത്രങ്ങളിൽ നിന്നും കഥാഗതിയിൽ വേറിട്ട് നിന്നു, ഒരു വടക്കൻ വീരഗാഥ.വെള്ളിത്തിരയിൽ കണ്ട മറ്റൊരു ചന്തുവിനെ കൗതുകത്തോടെ ഇരുകൈയും നീട്ടി സ്വീകരിച്ചു അന്ന് പ്രേക്ഷകർ.വൻ താരനിരയിൽ പുറത്തുവന്ന ചിത്രത്തിൽ ചതിയൻ ചന്തുവായി വേഷമിട്ട മമ്മൂട്ടി എന്ന നടനായിരുന്നു ആ വർഷത്തെ ദേശീയ പുരസ്കാരം.
oru-vadakkan-veeragatha
സുരേഷ് ഗോപി, ബാലൻ കെ. നായർ, മാധവി,ഗീത തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. മികച്ച തിരക്കഥയ്ക്ക് ഉൾപ്പെടെ ഒരുപിടി ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു.ചിത്രത്തിന്റെ സംവിധായകനായ ഹരിഹരന്റെ കരിയറിലെ മികച്ച ചിത്രം കൂടിയായിരുന്നു ഇത്. വലിയ നഗരങ്ങളിലെല്ലാം തന്നെ നാല് ഷോകളിലായി നൂറ് ദിനങ്ങളിലേറെ ചിത്രം പ്രദർശിപ്പിച്ചു.
oru-vadakkan-veeragatha
എം.ടിയുടെ തൂലികയിൽ വിരിഞ്ഞ ഓരോ സംഭാഷണവും മുപ്പത് വർഷങ്ങൾക്കിപ്പുറം ഓരോ സിനിമാസ്വാദകന്റെയും ഉളളിൽ നിറഞ്ഞു കിടക്കുന്നു എന്നത് ഒരു വടക്കൻ വീരഗാഥ എന്ന ചലച്ചിത്രത്തിന്റെ കലാമികവ് തന്നെയാണ് കാണിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!