HomeNewsEducationActivityഅനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു

അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു

ananthavoor-edukkara

അനന്താവൂർ മേഖലയിൽ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരണത്തിന് എജ്യുക്കര പദ്ധതി നടപ്പിലാക്കുന്നു

തിരുന്നാവായ: അനന്താവൂർ മേഖലയിലെ വിദ്യാഭ്യാസ സാമൂഹ്യ വൽക്കരത്തിന് കൈത്തകര ഡിവിഷൻ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ എജ്യു ക്കര പദ്ധതി നടപ്പിലാക്കുന്നു. എല്ലാവർക്കും വിദ്യാഭ്യാസം എന്ന പ്രമേയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ തൊഴിൽ മാർഗദർശന രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഹലോ വേൾഡ്, തുല്യത ക്ലാസ്സ് പരിശീലനം,സ്റ്റുഡൻ്റ്സ് വർക്ക്ഷോപ്പ്, ലാഗ്വേജ് ഹണ്ട്, മത്സര പരീക്ഷ പരിശീലനം, കലാ കായിക ക്ഷമത പരിശീലനം, സോഷ്യൽ ഡെവലപ്മെൻ്റ് എന്നീ പരിപാടികളാണ് എജ്യൂക്കര പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയുട്ടുള്ളത്. സർക്കാരിൻ്റെയും വിവിധ ഏജൻസിയുടെയും, വ്യക്തികളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് വർഷത്തിനകം അനന്താവൂർ മേഖലയിൽ എജുക്കേഷനൽ ഹബ് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കും. എജ്യുക്കര പദ്ധതിയുടെ ലോഗോ പ്രകാശനം സി. മമ്മുട്ടി എം എൽ എ നിർവഹിച്ചു. തിരുർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ അംഗം ടി.വി. റംഷീദ ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി , ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മുഹമ്മദ് കോയ, പഞ്ചായത്തംഗങ്ങളായ എ.പി. നാസർ, ആയപ്പള്ളി കദീജ, മുസ്ലീം ലീഗ് തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. കുഞ്ഞാലി, വിദ്യാഭ്യാസ പ്രവർത്തകരായ ജലീൽ തൊട്ടി വളപ്പിൽ, പ്രൊഫ: കമറുദ്ധീൻ പരപ്പിൽ, എ.പി. ഷുഹൈബ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!