HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ മാതൃഭാഷാദിനാ‍ചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ മാതൃഭാഷാദിനാ‍ചരണം സംഘടിപ്പിച്ചു

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ മാതൃഭാഷാദിനാ‍ചരണം സംഘടിപ്പിച്ചു

വളാഞ്ചേരി: ലോക മാതൃ‌ഭാഷാ‌ദിനാചരണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഗുണഭോക്തൃ‌സംഗ്മവും സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്‌ഘ്‍ാടന കർ‌മ്മം ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സക്കീന പുൽ‌പാടൻ നിർ‌വ്വഹിച്ചു. മലയാള ഭാഷയെ സ്നേഹിക്കുകയും മറ്റുള്ള ഭാഷകളെ ബഹുമാനിക്കുകയും ചെയ്യുമ്പോഴുമാണ് യഥാർത്ഥ സംസ്‌കാരം വന്നു   ചേരുക. ഭാഷ തന്നെയാണ് സംസ്കാരമെന്നും അവർ പറഞ്ഞു.

ഗുണ‌ഭോക്തൃ‌സംഗമം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടിയും ഗുണ‌ഭോക്താക്കൾ നിർമ്മിച്ച ഉൽ‌പന്നങ്ങളുടെ പ്രദർശനോദ്ഘാടനം വളാഞ്ചേരി മുൻ‌സിപ്പാലിറ്റി ചെയർ‌പേഴ്സൺ എം ഷാഹിന ടീച്ചറും സാക്ഷരതാ തുല്യതാ അദ്ധ്യാപകർക്കുള്ള അവാർഡുകൾ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ‌മാൻ കെ.ടി സിദ്ധീഖും തുല്യതാ വിജയികൾക്കുള്ള സമ്മാനദാനം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല ടീച്ചറും നിർ‌വഹിച്ചു, ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദീജ പാറോളി അധ്യക്ഷയായിരുന്നു.

മാതൃഭാഷാ സെമിനർ അവതരണം വളാഞ്ചേരി എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ അസിസ്റ്റന്റ് പ്രസസർ ഷജീദ് പി‌പി നിർ‌വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർമാരായ കൈ‌പ്പള്ളി അബ്ദുള്ളക്കുട്ടി, പി‌ ടി ഷം‌ല, റസീന ടി‌കെ, സി‌ഡി‌പി‌ഒ ശ്രീ‌ദേവി അമ്മ, ബ്ലോക്ക് കോ‌ഓർഡിനേറ്റർ കെ.ടി നിസാർ ബാബു, എം നവാസ് മാസ്റ്റർ, എം.പി റുഖിയ ടീച്ചർ, പി‌വി ബദറുന്നീസ, മെഹബൂബ് തോട്ടത്തിൽ, നാസർ ഇരിമ്പിളിയം, സുരേഷ് പൂവാട്ട്‌മീത്തൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്ര‌ശസ്ത ഗായിക ഷ‌ഹ്‌ന റുബിൽ മുഖ്യാതിഥിയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!