HomeNewsCrimeIllegalകോട്ടക്കലിൽ ഹൈടെക് ചീട്ടുകളിസംഘം പിടിയിൽ

കോട്ടക്കലിൽ ഹൈടെക് ചീട്ടുകളിസംഘം പിടിയിൽ

card-game-kottakkal

കോട്ടക്കലിൽ ഹൈടെക് ചീട്ടുകളിസംഘം പിടിയിൽ

കോട്ടക്കൽ: പടിഞ്ഞാക്കര ലയൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ ഹൈടെക് രീതിയിൽ പണംവച്ച് ചീട്ടുകളിക്കുന്ന സംഘത്തെ കോട്ടക്കൽ പൊലീസ് പിടികൂടി. വേങ്ങര കച്ചേരിപ്പടി കച്ചേരിപ്പറമ്പിൽ അലവി (62), കൂട്ടായി മൂന്നുടിക്കൽ തൗഫീഖ് (48), താനാളൂർ വെള്ളിയത്ത് ഹംസ (61), വേങ്ങര ഉള്ളാടൻ അബൂബക്കർ (55), കോട്ടപ്പുറം വില്ലൻ അബ്ദുൾ ലത്തീഫ് (40), മലപ്പുറം പൊട്ടൻചോല കൽപ്പറ്റ അബ്ദുൽസലാം (55), ചേറൂർ കിളിനക്കോട് പുത്തൻകടവത്ത് സൈതലവി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവായിരം രൂപ കണ്ടെടുത്തു. ടോക്കണുകളിലെ ക്യു ആർ സ്കാൻ ഉപയോഗിച്ചാണ് പണമിടപാട്. ടോക്കണുകൾ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ചാൽ പണം ലഭിക്കും. ഓൺലൈൻവഴി പണം അടച്ചവർക്കാണ് ടോക്കൺ ലഭിക്കുക. സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിന്ത് കാരാമയിന്റെ നിർദേശപ്രകാരം എസ്ഐ എസ് കെ പ്രിയന്റെ നേതൃത്വത്തിൽ സിപിഒമാരായ ബിജു, ജിനേഷ്, രതീഷ്, ഡാൻസഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!