HomeNewsEducationActivityഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു

human-rights-vhss

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു

ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു. പോസ്റ്റർ കാമ്പയിനും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ.വി. സതി അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, വൊളന്റിയർമാരായ വി.എസ്. ജയസൂര്യ, ടി.ജി. ഗോപിക എന്നിവർ പ്രസംഗിച്ചു. ഗ്രൂപ്പ് ലീഡർമാരായ എസ്. അഭിനവ്, എ.വി. അഭിജ, കെ.പി. ഫാത്തിമ ഹസ്‌ന, എം. അശ്വിൻ കൃഷ്ണ, പി. മേഘ, ടി. ദിൽജിത്ത്, കെ. റിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!