HomeNewsAccidentsവട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

vattappara-activa-death

വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്. വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-20 കാലയളവിൽ വളവന്നൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. നിലവിൽ സി.പി.ഐ.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയാണ് മരണമടഞ്ഞ സുനി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!