HomeNewsHigh Speed Railway Corridor: Mistrusted people plan to organize at Valanchery

High Speed Railway Corridor: Mistrusted people plan to organize at Valanchery

High Speed Railway Corridor: Mistrusted people plan to organize at Valanchery

അതിവേഗ റയിൽ‌പാതക്കായി (H.S.R.C) വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടയാളപ്പെടുത്തി പോയതിൽ ജനങ്ങൾക്ക് ആശങ്ക. ഉടമകളെ പോലും അറിയിക്കാതെയാണ് മഞ്ഞ നിറത്തിലുള്ള പെയിന്റിൽ എച്ച്.എസ്.ആർ.സി (H.S.R.C) എന്ന് വീടുകളുടെയും പീടിക മുറികളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. പല റോഡുകളിലും ഇതേ അടയാളം ജനങ്ങൾ കാണാനിടയായി. ഇതേതുടർന്ന് നടന്ന അന്വേഷണത്തിലാണ് അതിവേഗ റയിൽ‌വേ പാത നിർമ്മിക്കുവാനുള്ള സർവ്വെ നടന്നതാണെന്ന് മനസ്സിലായത്.

ഇതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ നൽകിയ രേഖ അനുസരിച്ച്, പാതക്കായി 110 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുമെന്നാണ് പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുകയും, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതുമായ പ്രദേശങ്ങളിലൂടെയാണ് ഇപ്പോൾ അടയാളപ്പെടുത്തൽ നടന്നിരിക്കുന്നത്.

നേരത്തെയുണ്ടായ സർവ്വെയിൽ നിലവിലെ റയിൽ‌പ്പാതയോട് ചേർന്ന് തിരൂർ റയിൽ‌വെ ലൈൻ മാർക്ക് ചെയ്തിരുന്നത് മാറ്റി ഇപ്പോഴത്തെ സർവ്വെയിൽ ഒരു സ്റ്റോപ്പുൾപ്പടെ വളാഞ്ചേരി വഴി റൂട്ട് മാറ്റിയത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.

റയിൽ‌പ്പാതയുടെ തുടർനടപടികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ വളാഞ്ചേരി പഞ്ചായത്ത് നിവാസികളുടെ യോഗം സപ്തംബർ 23ന് വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

 

Summary: Mistrusted people from Valanchery panchayath set to conduct a meet on sept.23, at Valanchery Community Hall to discuss the further steps to be taken against the proceedings of the railway line that is feared to be a threat to the life and property of the people, as teh officials secretly marked on the private properties as a part of the survey.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Sorry, the comment form is closed at this time.

Don`t copy text!