HomeNewsAgricultureകാട്ടിപ്പരുത്തി പാടശേഖരത്തിൽ കൊയ്‌ത്തുത്സവം

കാട്ടിപ്പരുത്തി പാടശേഖരത്തിൽ കൊയ്‌ത്തുത്സവം

kattipparuthi-harvest

കാട്ടിപ്പരുത്തി പാടശേഖരത്തിൽ കൊയ്‌ത്തുത്സവം

വളാഞ്ചേരി: കൊയ്‌ത്തും കറ്റകെട്ടലും ഉത്സവമാക്കി കാട്ടിപ്പരുത്തി പാടശേഖരസമിതി കർഷകർ. വളാഞ്ചേരി നഗരസഭയിലെ വിസ്‌തൃതമായ നെല്ലുത്‌പാദനമേഖലയായ കാട്ടിപ്പരുത്തി പാടത്തെ അമ്പതേക്കറിലെ നെല്ലാണ് കൊയ്തെടുക്കുന്നത്. ഞായറാഴ്ച രാവിലെ മന്ത്രി ഡോ. കെ.ടി. ജലീൽ കൊയ്‌ത്തുത്സവം ഉദ്ഘാടനംചെയ്തു.
kattipparuthi-harvest
വി.പി. സക്കറിയ അധ്യക്ഷനായി. ടി.എം. രാജഗോപാലൻ, എൻ. വേണുഗോപാലൻ, കൃഷി ഓഫീസർ മൃദുൽ വിനോദ്, ടി.പി. അബ്ദുൾഗഫൂർ, ടി.എം. പദ്മകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഓണിയിൽപാലം അങ്ങാടിയിൽനിന്ന്‌ താളവാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര പാടത്തെത്തിയതോടെയാണ് കൊയ്‌ത്തുത്സവം ആരംഭിച്ചത്. ജനകീയകൂട്ടായ്മയിലൂടെ 150 ഏക്കറോളം പാടത്താണ് ഉമ, കരുണ, പൊന്മണി എന്നീ വിത്തുകൾ കൃഷിയിറക്കിയിട്ടുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!