HomeNewsEducationActivityകുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി

കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി

gvhss-kuttippuram-nss-2023

കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് തുടങ്ങി

കുറ്റിപ്പുറം : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പായ നിനവ്‌-2023 ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ തുടങ്ങി. കെ.എസ്.ഇ.ബി. അസി. എൻജിനീയർ ശ്യാംകുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ വി.സി. മനോജ്‌കുമാർ അധ്യക്ഷതവഹിച്ചു.
gvhss-kuttippuram-nss-2023
കുറ്റിപ്പുറം എസ്‌.ഐ. വാസുണ്ണി, പ്രോഗ്രാം ഓഫീസർ സമീന ഹുസൈൻ, സുരേഷ് ഇ. നായർ, കെ.ജി. നിശ, മാലിക് ഗഫൂർ, വി.ബി. രാജി, പി. ചൈതന്യ, സി. ശ്രുതി, റഷീഖ് ജാസിം തുടങ്ങിയവർ പ്രസംഗിച്ചു. ജനുവരി ഒന്നുവരെയുള്ള ക്യാമ്പിന്റെ ഭാഗമായി എടപ്പാൾ റൈഹാൻ ഐ ഹോസ്‌പിറ്റലുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീരോഗ നിർണയ ക്യാമ്പ്, നേത്രപരിശോധനാക്യാമ്പ് എന്നിവയുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!