HomeNewsInitiativesCommunity Serviceഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു

ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു

gree-power-kolamangalam-camp

ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു

വളാഞ്ചേരി:കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ നേത്യത്വത്തിൽ ഗ്രെയ്സ് ഹോമിയോപ്പതി വളാഞ്ചേരിയുടേയും ഹമദ് മെഡിക്കൽ ലാബോറിട്ടറി കൊളമംഗലത്തിൻ്റെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഷുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കൊളമംഗലം എ.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഡോക്ടർ റംഷീദ് അലി, ഡോക്ടർ നാദിയ റംഷീർ എന്നിവർ രോഗികളെ പരിശോധിച്ചു.തുടർന്നുള്ള എല്ലാ മാസത്തിലും രണ്ടാഴ്ച കൂടുമ്പോഴും സൗജന്യമായി പരിശോധന ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!