HomeNewsEducationActivityവളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു

വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു

gandhi-corner-mes

വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു

വളാഞ്ചേരി: ഗാന്ധി കൃതികളും ഗാന്ധിയൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1988-90 ബാച്ച് പൂർവ വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി കോർണർ സമർപ്പണം നടത്തി.
Ads
കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ യുഫോറിയ 2021 നോടാനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയര്മാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജേഷിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് സമർപ്പണം നടത്തി. പുതു തലമുറയിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.
gandhi-corner-mes
മുൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹമീദ്, കെ.പി ഹസ്സൻ, ബാച്ച് പ്രതിനിധികളായ മുജീബ് രഹിമാൻ പി.എം, അബ്ദുസ്സമദ് മച്ചിങ്ങൽ, സുധീർ തിരൂർ, ശരീഫ് മൂൺസ്റ്റാർ, പ്രമോദ്, സുരേഷ്, ഗധാധരൻ, യുസുഫ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ അംഗം സുഭദ്ര, പ്രസന്ന, ഫരീദ, റംല, അജിത തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!