HomeNewsObituaryമലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു

മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു

vm-kolakkad

മലപ്പുറം ഡിസിസി മുൻ അധ്യക്ഷൻ വി.എം കൊളക്കാട് അന്തരിച്ചു

കുറ്റിപ്പുറം: മലപ്പുറം ഡിസിസി മുൻ അധ്യക്ഷനും കുറ്റിപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം കൊളക്കാട് അന്തരിച്ചു. മതമൈത്രിക്കും സർവ്വ മത സാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് വി എം കൊളക്കാട്. കുറ്റിപ്പുറത്തെ “കൊളക്കാട് ” എന്ന ഗ്രാമത്തിൻ്റെ പേര് തന്നോടൊപ്പം ദേശാന്തര പ്രശസ്തമാക്കിയ ആ ധന്യ ജീവിതം നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഓർമകൾ സമ്മാനിച്ചാണ്. നാടക രംഗത്തും സാഹിത്യ സാംസ്ക്കാരിക രംഗത്തും രാഷ്ട്രീയ സാമുഹ്യ രംഗത്തും ഒരുപോലെ ശോഭിച്ച വി എം കൊളക്കാട് മികച്ച പ്രഭാഷകനും കർമനിരതനായ സംഘാടകനും ആയിരുന്നു: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായും KPCC മെമ്പറായും ദീർലകാലം പ്രവർത്തിച്ച അദ്ദേഹം ഖാദി വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയർമാനായും BDC മെംബറായും ഔദ്യോഗിക പദവിയിൽ വിരാജിച്ചിട്ടുണ്ട്. കുറിപ്പുറം സർവീസ് സഹകരണ ബാങ്ക്, കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി, എ എ മലയാളി സ്മാരക സമിതി, മഹാകവി ഇടശ്ശേരി അനുസ്മരണ സമിതി, തുടങ്ങി എണ്ണമറ്റ സാമുഹ്യ സാംസ്ക്കാരിക സംരംഭങ്ങളുടെ ഊർജ സ്രോതസ്സായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!