HomeNewsHealthവൈക്കത്തൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

വൈക്കത്തൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

stray-dog

വൈക്കത്തൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് അഞ്ചുപേർക്ക് പരിക്ക്

വളാഞ്ചേരി : വൈക്കത്തൂരിൽ ഒരു കുട്ടിയും അതിഥിത്തൊഴിലാളിയുമുൾപ്പടെ അഞ്ചുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. നഗരസഭയിലെ എട്ടാംഡിവിഷനിലെ ഉണിക്കണ്ടൻ കോളനിയിലെ രാമകൃഷ്ണൻ (48), ആലിക്കൽതൊടി മോഹനൻ (58) എന്നിവരുടെ പരിക്കാണ് ഗുരുതരം. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ads
കുളമംഗലം പാലാറ മൻസൂർ (36), വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിലും ചികിത്സ തേടി. ബംഗാൾ സ്വദേശിയായ അതിഥിത്തൊഴിലാളിയുടെയും വൈക്കത്തൂർ ബംഗ്ലാവിനുസമീപമുള്ള കുട്ടിയുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് വൈക്കത്തൂർ മേഖലയുടെ വിവിധ സ്ഥലങ്ങളിലായി ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് എല്ലാവർക്കും കടിയേറ്റത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!