HomeNewsGeneralകുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു

കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു

Malcotex

കുറ്റിപ്പുറം മാൽകോടെക്‌സിന്റെ ഫിനാൻസ് മാനേജർ രാജിവെച്ചു

കുറ്റിപ്പുറം: വ്യവസായവകുപ്പിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാൽകോടെക്‌സിലെ ഫിനാൻസ് മാനേജർ സഹീർ കാലടി രാജിവെച്ചു. ടെൻഡർ വ്യവസ്ഥ പാലിക്കാതെ സാധനങ്ങൾ വാങ്ങി, ഫണ്ട് വകമാറ്റി ചെലവഴിച്ചു തുടങ്ങി സ്ഥാപനത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് നേരിടേണ്ടിവന്ന കടുത്ത തൊഴിൽപീഡനത്തെ തുടർന്നാണ് രാജിയെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നു. അഴിമതി സംബന്ധിച്ച പരാതി പിൻവലിക്കാൻ വ്യവസായമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം സമ്മർദമുണ്ടായതായും അദ്ദേഹം ആരോപിച്ചു.

ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ച വിവാദം വന്നതോടെ സഹീർ സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ നൽകിയതിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയും 13 വർഷം പൊതുമേഖലാ സ്ഥാപനത്തിൽ പ്രവർത്തനപരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീർ. ഇദ്ദേഹത്തെ അവഗണിച്ചാണ് മന്ത്രിബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത്. ഇതാണ് വിവാദമായത്.
Malcotex
2018 ഏപ്രിലിൽ മാൽകോടെക്‌സിന്റെ എം.ഡി.യായി സി.ആർ. രമേഷിനെ വ്യവസായവകുപ്പ് നിയമിച്ചു. ഇദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയെക്കുറിച്ച് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫിനാൻസ് മാനേജരായ സഹീർ പരാതി നൽകി. ഇതോടെ കടുത്ത പീഡനമാണ് ഏൽക്കേണ്ടിവന്നതെന്ന് സഹീറിന്റെ കത്തിൽ പറയുന്നു.

എം.ഡി.യുടെ പ്രതികാരനടപടി ആരോഗ്യപ്രശ്‌നത്തിനു കാരണമായി. രണ്ടുവർഷമെങ്കിലും തൊഴിലിടത്തിൽനിന്നു മാറണമെന്നാണ് ഡോക്ടർ നിർദേശിച്ചത്. തുടർന്ന് മെഡിക്കൽ റിപ്പോർട്ട് സഹിതം രണ്ടുവർഷത്തേക്ക് ശൂന്യവേതനാവധിക്ക് അപേക്ഷ നൽകി. എന്നാൽ, മെഡിക്കൽ അവധി റദ്ദ് ചെയ്യിപ്പിക്കാനായിരുന്നു എം.ഡി.യുടെ ശ്രമം.
bright-academy
മെഡിക്കൽ റിപ്പോർട്ട് എം.ഡി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കയച്ചു. ജില്ലാ മെഡിക്കൽ ബോർഡ് വീണ്ടും പരിശോധന നടത്തിയപ്പോഴും ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളടക്കം അലട്ടുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി. എന്നിട്ടും, അവധിയപേക്ഷ അംഗീകരിച്ചില്ല. ജോലിയിൽ തുടരാനാകാത്ത സ്ഥിതിയാണ്, ജീവിക്കാൻ മറ്റു മാർഗങ്ങളില്ല, അതിനാൽ രാജി അംഗീകരിച്ച് അർഹതപ്പെട്ട ആനുകൂല്യങ്ങളും തടഞ്ഞുവെച്ച ശമ്പളവും അനുവദിക്കണമെന്നും സഹീർ വ്യവസായ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!