HomeNewsEventsപി. ജയപ്രകാശ് അനുസ്‌മരണവും കർഷക അവാർഡിന്റെ വിതരണവും വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

പി. ജയപ്രകാശ് അനുസ്‌മരണവും കർഷക അവാർഡിന്റെ വിതരണവും വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

jp-remember-valanchery

പി. ജയപ്രകാശ് അനുസ്‌മരണവും കർഷക അവാർഡിന്റെ വിതരണവും വളാഞ്ചേരിയിൽ സംഘടിപ്പിച്ചു

വളാഞ്ചേരി : സി.പി.ഐ. ജില്ലാകമ്മിറ്റി അംഗവും കിസാൻസഭാ നേതാവുമായിരുന്ന പി. ജയപ്രകാശ് അനുസ്‌മരണ സമ്മേളനം മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജയപ്രകാശിന്റെ സ്‌മരണയ്ക്കായി സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ കർഷക അവാർഡിന്റെ വിതരണവും മന്ത്രി നിർവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്തിൽനിന്നുള്ള മികച്ച കർഷകനായ ഹുസൈൻ കപ്പൂരത്ത് അവാർഡ് ഏറ്റുവാങ്ങി.

വളാഞ്ചേരി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.പി.എ. സലാം അധ്യക്ഷതവഹിച്ചു. സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി. സുനീർ, ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടി, അഖിലേന്ത്യാ കിസാൻസഭാ നേതാവ് എം.എ. അജയകുമാർ, അഷറഫലി കാളിയത്ത്, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!