HomeNewsGeneralഗെയില്‍ പദ്ധതി: നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി

ഗെയില്‍ പദ്ധതി: നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി

gail-route

ഗെയില്‍ പദ്ധതി: നഷ്ടപരിഹാരത്തുക വിതരണം തുടങ്ങി

മാറാക്കര: ഗെയില്‍ പദ്ധതിയില്‍ ഭൂമി വിട്ടുനല്‍കിയ പൊന്മള വില്ലേജിലുള്ളവര്‍ക്ക് കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊന്മള മൊയ്തൂട്ടി (3,13,642), ഖദിയാമുക്കുട്ടി (2,09,783), സരോജിനി (1,54,026), വസന്ത (17,220), ഉഷ (98,708), സൈനുദ്ദീന്‍ (64,804) എന്നിവര്‍ക്കാണ് 8,58,183 രൂപയുടെ ചെക്ക് വിതരണം ചെയ്തത്.

ഭൂമിയുടെ നഷ്ടപരിഹാരം പിന്നീട് വിതരണം ചെയ്യുമെന്നു കലക്ടര്‍ അമിത് മീണ അറിയിച്ചു. രേഖകള്‍ ഹാജരാക്കിയവര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളത്. രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഫോറത്തില്‍ താലൂക്ക് ഓഫീസില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ കൈമാറിയാല്‍ മതിയാകും. എന്നാല്‍ പ്രഥമിക രേഖകള്‍ മാത്രമേ നഷ്ടപരിഹാരത്തിനായി ആവശ്യപ്പെടുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാന പ്രകാരം നിലവില്‍ ന്യായവില മുഴുവനായും നഷ്ടപരിഹാരം നല്‍കുന്നുണ്ട്. പത്ത് സെന്റില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കുന്നുണ്ടെങ്കില്‍ നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപ കൂടി നല്‍കുന്നതോടൊപ്പം പൈപ്പിടാനുള്ള രണ്ടുമീറ്റര്‍ വീതി മാത്രമേ ഏറ്റെടുക്കൂ. പാടത്തിലെ കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം സെന്റിന് 3761 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ഗെയില്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം ജനറല്‍ മാനേജര്‍ ടോണി മാത്യു, ചീഫ് മാനേജര്‍ പ്രിന്‍സ് പി ലോറന്‍സ്, എന്‍ജിയനിയര്‍ ബാബു മാത്യു, ഡെപ്യുട്ടി കലക്ടര്‍ സി രാമചന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ, ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍, ആര്‍ഡിഒ കെ അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!