HomeNewsDevelopmentsദേശീയപാത നഷ്ടപരിഹാരം: മുഴുവന്‍ ഫണ്ടും കാലതാമസമില്ലാതെ

ദേശീയപാത നഷ്ടപരിഹാരം: മുഴുവന്‍ ഫണ്ടും കാലതാമസമില്ലാതെ

amit meena

ദേശീയപാത നഷ്ടപരിഹാരം: മുഴുവന്‍ ഫണ്ടും കാലതാമസമില്ലാതെ

കോട്ടക്കൽ: ദേശീയപാത നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും കാലതാമസം കൂടാതെ അനുവദിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പ് നൽകിയതായി കലക്ടര്‍ അമിത് മീണ പറഞ്ഞു. ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും. രേഖകൾ ഹാജരാക്കാത്തവർക്ക് അവ ഹാജരാക്കുന്നതിന് നോട്ടീസ് നൽകും. നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാകാത്തപക്ഷം നഷ്ടപരിഹാര തുക മാറ്റിവച്ച് ഉത്തരവിറക്കും. ഭൂമി നിയമാനുസൃതമായി ഏറ്റെടുക്കും. രേഖകൾ ഹാജരാക്കുന്നതിന് കാലതാമസം വന്നാൽ ഈ കാലയളവിന് ഭൂമിയിൻമേലുള്ള 12 ശതമാനം വർധന ലഭിക്കില്ല.
amit-meena
ഫണ്ട് അനുവദിച്ചതിനുശേഷം മാത്രമേ അവാർഡ് പാസാക്കുകയുള്ളൂ. അതിനുശേഷമാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാത അധികൃതർക്ക് കൈമാറുക. അതിനാൽ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കലക്ടർ അറിയിച്ചു. ജില്ലയുടെ വികസനത്തിന് നാഴികക്കല്ലാവുന്ന ദേശീയപാത വികസനവുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കലക്ടർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!