HomeNewsGeneralവളാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളിൽ ദിശാ സൂചക ബോർഡ്‌ സ്ഥാപിച്ചു

വളാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളിൽ ദിശാ സൂചക ബോർഡ്‌ സ്ഥാപിച്ചു

board-valanchery

വളാഞ്ചേരി നഗരസഭയുടെ വിവിധയിടങ്ങളിൽ ദിശാ സൂചക ബോർഡ്‌ സ്ഥാപിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രദേശങ്ങളിലായി ദിശാ സൂചക ബോർഡ് സ്ഥാപിക്കുന്നതിന്റെ അൗപചാരിക ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിലുമായി 56 – ഓളം ദിശാ ബോർഡുകളാണ് സ്ഥാപിക്കുന്നത്. യാത്രക്കാർക്കും മറ്റും സഞ്ചരിക്കുന്നതിനു സഹായകരമാകും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ് കൗൺസിലർമാരായ ഷിഹാബ് പാറക്കൽ, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, സദാനന്ദൻ കോട്ടിരി, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ കെ.വി, വിരാൻ ക്കുട്ടി പറശ്ശേറി , ശൈലജ പിലാക്കോളിൽ, യു. ഷിഹാബ്, മുജീബ് റഹ്മാൻ , നസീറലി പാറക്കൽ, അജീഷ് പട്ടേരി, നഗരസഭ സെക്രട്ടറി ഷെമീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!