HomeNewsPoliticsഅക്രമം നടന്ന നെയ്തലപുറത്ത് ക്ഷേത്രം ദേവസ്വം മന്ത്രി സന്ദർശനം നടത്തി

അക്രമം നടന്ന നെയ്തലപുറത്ത് ക്ഷേത്രം ദേവസ്വം മന്ത്രി സന്ദർശനം നടത്തി

kadakampalli-visit

അക്രമം നടന്ന നെയ്തലപുറത്ത് ക്ഷേത്രം ദേവസ്വം മന്ത്രി സന്ദർശനം നടത്തി

വളാഞ്ചേരി: അക്രമം നടന്ന ക്ഷേത്രം ദേവസ്വം മന്ത്രി സന്ദർശനം നടത്തി. സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയ സി.കെ.പാറ നെയ്തലപുറത്ത് ശ്രീധർമശാസ്ത ക്ഷേത്രം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു.വർഗീയ സം‌ഘർഷം ഒഴിവാക്കാൻ സാധിക്കുന്ന രീതിയിൽ പ്രതികളെ പിടികൂടിയ പോലീസിന്റ പ്രാഥമിക നടപടി ശ്ലാഘനീയമാണെങ്കിലും ഇതിനു പുറകിലുള്ള ഗൂഡാലോചനയും മറ്റും സംഭവങ്ങും അന്വേഷിച്ച് പുറത്ത് കൊണ്ട് വന്ന് വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ പോലിസ് ഉയർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സി.പി.ഐഎം ഏരിയ സെക്രട്ടറി കെ പി .ശങ്കരൻ, എടയൂർ ലോക്കൽ കമ്മറ്റിയംഗം വി.പി.സുമേഷ്, ക്ഷേത്രക്കമ്മറ്റി ട്രസ്റ്റി സി.സി.ഉണ്ണി മാതൃസമിതി സെക്രട്ടറി ലീല എന്നിവർ അനുഗമിച്ചു

No Comments

Leave A Comment