HomeNewsDevelopmentsവളാഞ്ചേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വളാഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച തുറന്ന സംവാദം ശ്രദ്ധേയമായി

വളാഞ്ചേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വളാഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച തുറന്ന സംവാദം ശ്രദ്ധേയമായി

debate

വളാഞ്ചേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വളാഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച തുറന്ന സംവാദം ശ്രദ്ധേയമായി

വളാഞ്ചേരിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വളാഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച തുറന്ന സംവാദം ശ്രദ്ധേയമായി. ഗതാതഗക്കുരുക്കൊഴിവാക്കാന്‍ ഒരേമനസ്സോടെ സഹകരിക്കാന്‍ തയ്യാറാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍.
debate-ci
വളാഞ്ചേരി നഗരത്തിന്‍റെ തീരാശാപമായ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ വേണ്ടി വളാഞ്ചേരി പ്രസ് ഫോറം അഴിയുമോ ഈ കുരുക്ക് എന്ന പേരില്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തിലാണ് കുരുക്കൊഴിവാക്കാന്‍ ഒറ്റക്കെട്ടായി സഹകരിക്കാമെന്ന് സംവാദത്തില്‍ പങ്കെടുത്ത വിവിധ മേഖലയിലുള്ളവര്‍ അറിയിച്ചത്. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ നഗരസഭ എല്ലാ നടപടികളും സ്വീകരിക്കും. അനധികൃത കച്ചവടത്തിനെതിരെയും പാര്‍ക്കിങ്ങിനെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ എം ഷാഹിന ടീച്ചര്‍ പറഞ്ഞു. ആരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള നടപടി നഗരസഭ ഉദ്ദേശിക്കുന്നില്ല, എന്നാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാനും സ്വയം മാറാനും സഹകരണമനോഭാവം വളര്‍ത്താനും ഓരോരുത്തരും തയ്യാറായാല്‍ ഗതാഗതക്കുരുക്ക് ഇല്ലാതാവുമെന്നും അവര്‍ പറഞ്ഞു.
debate
മോട്ടോര്‍ ബസ് തൊഴിലാളികളെയും വ്യാപാരികളെയും സഹകരിപ്പിച്ചുകൊണ്ടുള്ള പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്നും അവരുടെ മേലും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടായ ചര്‍ച്ചകള്‍ നടത്തിയും  പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങല്‍ തേടിയിുമാണ് പരിഷ്കാരങ്ങള്‍ നടത്തുകയെന്നും സംവാദനത്തില്‍ പങ്കെടുത്ത് കൊണ്ട് സിഐ പ്രമോദ് പറഞ്ഞു.
debate-amvi
വികസനവും പരിഷ്കാരവും നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം ബലിയാടാക്കരുതെന്ന് ഓട്ടോ തൊഴിലാളി പ്രതിനിധികളും ബസ് ഓണേഴ്സ് പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളും അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും ഉപജീവനമാര്‍ഗമാണ് ഓരോ തൊഴിലും വ്യാപാരവും അത് ഇല്ലാതാവുമ്പോള്‍ രോഷവും വേദനയും ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ക്കിടയിലെ അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംഘടനയെന്ന നിലക്കുള്ള നടപടി സ്വീകരിക്കുമെന്നും പോലീസിന്‍റെയും നഗരസഭയുടെയും മറ്റും തീരുമാനങ്ങള്‍ ചര്‍ച്ചചെയ്ത് നടപ്പാക്കാന്‍ സന്നദ്ധരാണെന്നും ഇവര്‍ പറഞ്ഞു.
debate
 നാടിന്‍റെ വികസനത്തിന് രാഷ്ട്രീയം നോക്കാതെ സഹകരിക്കുമെന്നും ചര്‍ച്ചകള്‍ നടത്തി ജനാധിപത്യ രീതിയിലായിരിക്കണം നിയമങ്ങള്‍ നടപ്പാക്കേണ്ടതെന്നും സംവാദത്തില്‍ പങ്കെടുത്ത രാഷ്ട്രീയപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. നാഷണല്‍ ഹൈവേയില്‍നിന്നുമുള്ള എല്ലാ സഹകരണവും ഉണ്ടാകുമെന്ന് എന്‍എച്ച് പ്രതിനിധി പറഞ്ഞു.അതിന് വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പെരുകുന്ന ഇക്കാലത്ത് ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഓരോരുത്തരും സ്വയം തീരുമാനിക്കണം. തൊഴിലാളികളും സംഘടനകളും അധികൃതരും പൗരനും ഒരുമിച്ച് നില്‍ക്കണമെന്നും എന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം എല്ലാതരത്തിലും സഹകരിക്കുമെന്നും എംവി വിഭാഗം പ്രതിനിധി പറഞ്ഞു.
debate
നഗരസഭ ചെയര്‍പേഴ്സണ്‍ എം ഷാഹിന ടീച്ചര്‍, സിഐ പ്രമോദ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥന്‍ ഗോപന്‍ മുസ്ലിം ലീഗ് പ്രതിനിധി സലാം വളാഞ്ചേരി സിപിഐഎം പ്രതിനിധി കെഎം ഫിറോസ് ബാബു, കോണ്‍ഗ്രസ് പ്രതിനിധി പറശ്ശേരി അസൈനാര്‍, സിപിഐ പ്രതിനിധി അഷ്റഫലി കാളിയത്ത്, ബിജെപി പ്രതിനിധി പിപി ഗണേശന്‍, വ്യാപാരി വ്യവസായി പ്രതിനിധി പിപി മുഹമ്മദ് ബഷീര്‍ മോട്ടോര്‍ കോര്‍ഡിനേഷന്‍ പ്രതിനിധി എം ജയകുമാര്‍, ബസ് ഓണേഴ്സ് പ്രതിനിധി റോയല്‍ അഷ്റഫ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങില്‍ പ്രസ് ഫോറം പ്രസിഡന്‍റ് കബീര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സൈഫുദ്ധീന്‍ പാടത്ത് വിശദീകരണം നടത്തി. ബാബു എടയൂര്‍ മോഡറേറ്ററായി. പ്രസ്സ് ഫോറം സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടില്‍ സ്വാഗതവും വി.പി.അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. വി മധുസൂദനന്‍, സി.കെ. രാമചന്ദ്രന്‍, സുരേഷ് പൂവാട്ടുമീത്തല്‍, നാസര്‍ ഇരിമ്പിളിയം,  പ്രദീപ് ഇരിമ്പിളിയം, കെ.മണികണ്ഠന്‍, റസാഖ് കുരുവമ്പലം, അബ്ദുസമദ് , നൂറുല്‍ ആബിദ് നാലകത്ത്, അനീഷ് വലിയകുന്ന്, സഹീർ ഇരിമ്പിളിയം, ലിയാക്കത്തലി, നൗഷാദ് അത്തിപ്പറ്റ, മുഹമ്മദ് സഫ്വാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!