HomeNewsPoliticsപട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാഷ്​ട്രപതിക്ക്​ ഭീമഹർജിയുമായി ദലിത് ലീഗ്

പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാഷ്​ട്രപതിക്ക്​ ഭീമഹർജിയുമായി ദലിത് ലീഗ്

signature-campaign

പട്ടികവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രാഷ്​ട്രപതിക്ക്​ ഭീമഹർജിയുമായി ദലിത് ലീഗ്

മലപ്പുറം: പട്ടികജാതി/വർഗ അതിക്രമം തടയൽ നിയമം ഭേദഗതി ചെയ്യരുതെന്നാവശ്യപ്പെട്ട് ദലിത് ലീഗ് സംസ്ഥാന കമ്മിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹർജി ഒപ്പുശേഖരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, പി.സി. രാജൻ, മധു കാസർകോട്, മുരളീധരൻ, സോമൻ പുതിയാത്ത്, ഇ.പി. ബാബു, സി.പി. ശശീധരൻ, മുരളി പാലക്കാട്, ആർ. വാസു, എൻ.വി. മോഹൻദാസ്, കെ.എ. ശശി, ജോൺസൺ പൂങ്കുടി, കെ.ജി. മോഹനൻ, പി.കെ. രാജപ്പൻ, ബാബു, വിജയൻ കാസർകോട്, ശശി കാസർകോട്, വേലായുധൻ മഞ്ചേരി, കെ.സി. ശ്രീധരൻ, സി.കെ. വേലായുധൻ, സുബ്രഹ്മണ്യൻ കോട്ടപ്പടി, ഒ. രവീന്ദ്രൻ, പത്മാവതി എന്നിവർ സംസാരിച്ചു.

No Comments

Leave A Comment