HomeNewsPoliticsനോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം

നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം

high-mast-protest-kolamangalam

നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലെ കുളമംഗലം അങ്ങാടിയിൽ നഗരസഭ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി പ്രവർത്തനരഹിതമാണ്. ചുറ്റുവട്ടത്തുള്ള കടകൾ അടച്ചുകഴിഞ്ഞാൽ അങ്ങാടി ഇരുട്ടിലാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികാരികൾക്കെതിരെ സിപിഐഎം കുളമംഗലം ബ്രാഞ്ച് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റിഅംഗം KP യാസർ അറഫാത്ത് ഉദ്ഘടനം നിർവഹിച്ചു. MP ദിലീപ് കുമാർ ആധ്യക്ഷത വഹിച്ചു. വിശാഖ് ഉണ്ണി, കെ ആസിഫ്, കെ.പി മുഹമ്മദ് അലി, ആമീൻ വാഴയിൽ, K രാജൻ, ഷബീബ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!