HomeNewsDevelopmentsഎടയൂർ പഞ്ചായത്തിലെ ലക്ഷം വീട് – പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

എടയൂർ പഞ്ചായത്തിലെ ലക്ഷം വീട് – പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

edayur-lakshamveedu-padathikuzhi

എടയൂർ പഞ്ചായത്തിലെ ലക്ഷം വീട് – പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

എടയൂർ:എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13ൽ ഉൾപ്പെട്ട ലക്ഷം വീട്- പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ എംഎല്‍എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു.
edayur-lakshamveedu-padathikuzhi
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ പി വേലായുധൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജഹഫർ പുതുക്കുടി, വാർഡ് മെമ്പർ സി.ടി ദീപ, പി ഷെരീഫ് മാസ്റ്റർ, പി.ടി.സുധാകരൻ, കമ്മുക്കുട്ടി മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റര്‍, ജയപ്രകാശ് കമ്മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു. പി.പി ജമാൽ, വി.പി മുഹമ്മദ്‌ കുഞ്ഞി, എം.പി ബാബു, സൈതലവി കെ, കല്ലിങ്ങല്‍ ഹംസ കുട്ടി, കെ.പി മുസ്ഥഫ, കെ മൊയ്തീൻ, എ.കെ സിദ്ധീഖ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!