HomeNewsPoliticsപ്രവർത്തകർക്കിടയിൽ ആവേശമായി വളാഞ്ചേരിയിലെ കോൺഗ്രസ് സമാധാന യാത്ര

പ്രവർത്തകർക്കിടയിൽ ആവേശമായി വളാഞ്ചേരിയിലെ കോൺഗ്രസ് സമാധാന യാത്ര

congress-valanchery

പ്രവർത്തകർക്കിടയിൽ ആവേശമായി വളാഞ്ചേരിയിലെ കോൺഗ്രസ് സമാധാന യാത്ര

വളാഞ്ചേരി: സി.പി.എമിന്റെയും ആർ.എസ്.എസിന്റെയും കലാപരാഷ്ട്രീയത്തിനെതിരെ, കേരളത്തെ വർഗീയമായി വിഭജിക്കുന്ന പിണറായി നയത്തിനെതിരെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് വളാഞ്ചേരിയിൽ “കോൺഗ്രസ് സമാധാന സന്ദേശയാത്ര” സംഘടിപ്പിച്ചു. വളാഞ്ചേരി ബസ്സ്റ്റാന്റിൽ നടന്ന പൊതുയോഗം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. Ads
മഠത്തിൽ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ: മുജീബ് കൊളക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഉമ്മർ ഗുരിക്കൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി ഇഫ്ത്തിക്കാറുദ്ദീൻ, മുതിർന്ന കോൺഗ്രസ് നേതാവ് പി.സി മരക്കാരലി, മുസ്ലീം ലീഗ് നേതാവ് അബൂ യൂസഫ് ഗുരിക്കൾ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!