HomeNewsPoliticsസർക്കാറിന്റെ നാലാം വാർഷികം; കേരളത്തിന് സമ്മനിച്ചത് ജനവഞ്ചനയെന്നാരോപിച്ച് പാണ്ടികശാലയിൽ കോൺഗ്രസ് പ്രതിഷേധം

സർക്കാറിന്റെ നാലാം വാർഷികം; കേരളത്തിന് സമ്മനിച്ചത് ജനവഞ്ചനയെന്നാരോപിച്ച് പാണ്ടികശാലയിൽ കോൺഗ്രസ് പ്രതിഷേധം

സർക്കാറിന്റെ നാലാം വാർഷികം; കേരളത്തിന് സമ്മനിച്ചത് ജനവഞ്ചനയെന്നാരോപിച്ച് പാണ്ടികശാലയിൽ കോൺഗ്രസ് പ്രതിഷേധം

വളാഞ്ചേരി: എൽ.ഡി.എഫ് സർക്കാരിൻ്റെ നാലാം വാർഷികം ജനവഞ്ചനയാണ് കേരളത്തിന് സമ്മാനിച്ചതെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധം. കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കേരളത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്, ബസ്സ് ചാർജ് എന്നിവ പിൻവലിക്കണമെന്നും കോവിഡ് മറപിടിച്ച് സർക്കാർ നടത്തുന്ന അഴിമതികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുറ്റിപ്പുറം മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ഇത്തരത്തിൽ പ്രതിക്ഷേധങ്ങൾ നടത്തി വരുന്നത്. മണ്ഡലം തല ഉൽഘാടനം പാണ്ടികശാല വാർഡിൽ പാറക്കൽ ബഷീർ നിർവ്വഹിച്ചു. ഹമീദ് പാണ്ടികശാല, ടി.പി.അബ്ദുല്ലക്കുട്ടി, അമീർ മുണ്ടക്കാട്ടിൽ, റഹീം.എം. എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!