HomeNewsPoliticsഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ വളാഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ വളാഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

congress-valanchery-fuel-protest

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ വളാഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വളാഞ്ചേരി: ദിവസം തോറും കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്ര്വതത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ച ചടങ്ങ് കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ വൈസ്‌ ചെയർപേഴ്സൺ റംല മുഹമ്മദ്,പനകാവിൽ ഉമ്മർ, ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, യു മണി,രാജൻ മാസ്റ്റർ,മുനിസിപ്പൽ കൗൺസിലർ മാരായ സുബിത രാജൻ, ദീപ്തി ഷൈലേഷ്, ശൈലജ, ഷാഹിന റസാഖ്, കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, ഭക്തവത്സലൻ, അലി കൊട്ടാരം, മുസ്തഫ പാറമ്മൽ, കെ ടി ബാപ്പു, വത്സൻ ബാബു, വി ടി മുസ്തഫ, രാജേഷ് കാർത്തല, ടി വി ശ്രീകുമാർ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!