HomeNewsPoliticsവിലക്കയറ്റത്തിലും അനധികൃത നിയമനങ്ങളിലും പ്രതിഷേധിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാഹനപ്രചാരണ ജാഥ നടത്തി

വിലക്കയറ്റത്തിലും അനധികൃത നിയമനങ്ങളിലും പ്രതിഷേധിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാഹനപ്രചാരണ ജാഥ നടത്തി

congress-kuttippuram-jadha

വിലക്കയറ്റത്തിലും അനധികൃത നിയമനങ്ങളിലും പ്രതിഷേധിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വാഹനപ്രചാരണ ജാഥ നടത്തി

: വിലക്കയറ്റത്തിലും അനധികൃത നിയമനങ്ങളിലും പ്രതിഷേധിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വാഹനപ്രചാരണ ജാഥ തുടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഡോ. പി. സരിൻ ജാഥാക്യാപ്റ്റൻ അഡ്വ. മുജീബ് കൊളക്കാടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. മുൻ എം.പി. സി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൾ, കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് പാറക്കൽ ബഷീർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
congress-kuttippuram-jadha
എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയ്ക്ക് മണ്ഡലത്തിലെ വിവിധസ്ഥലങ്ങളിൽ സ്വീകരണംനൽകി. സ്വീകരണസമ്മേളനം ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. മോഹനകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. അംഗം കെ. ശിവരാമൻ, പി.സി.എ. നൂർ, എം.ടി. അസീസ്, കെ.പി. വേലായുധൻ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദിഖ്, വിനു പുല്ലാനൂർ, ശബാബ് വക്കരത്ത്, അനുഷ സ്ലീമോവ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!