HomeNewsCrimeTheftഅന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ്

അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ്

theft-kuttippuram-arrest

അന്തർ ജില്ലാ വാഹന മോഷണസംഘാംഗത്തെ പിടികൂടി കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം: പിക്കപ്പ് ട്രക്കുകൾ മോഷ്ടിച്ച് കടത്തുന്ന സംഘത്തിൽ പെട്ട യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം പെരുമ്പറമ്പ് ചോലവളവിലെ ഒരു സ്ഥാപനത്തിൽ നിർത്തിയിട്ട അശോക് ലൈലണ്ട് ദോസ്ത് പിക്കപ്പ് മോഷ്ടിച്ച തമിഴ്നാട് കോയമ്പത്തൂരിലെ സുന്ദരപുരം കാമരാജ്നഗർ സ്വദേശിയായ് എൻ പി മുഹ മുഹമ്മദാലിയുടെ മകൻ സമീറിനെയാ(42)ണ് ആലത്തൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. മോഷ്ടിച്ച വാഹനം തമിഴ് നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ വാളയാർ ഭാഗത്ത് വെച്ചാണിയാൾ പിടിയിലായത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നായി 30ൽ അധികം പിക് അപ്പുകൾ ഒന്നരമാസത്തിനിടയിൽ മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ചോലവളവിലെ സ്ഥാപനത്തിൽ നിന്നു വാഹനം കളവ് പോയത്. തുടർന്ന് സമീപ ജില്ലകളിലെ പൊലീസുമായി സഹകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ, ആലത്തൂർ നിന്നും ഇതേ പോലൊരു വാഹനം കളവ് പോയതായി വിവരം ലഭിച്ചു. തുടർന്ന് പാലക്കാട് പൊലീസുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് മോഷണ വാഹനവുമായി ഇയാൾ പിടിയിലായത്. ഇതോടെ സംഘത്തിലെ പ്രധാന കണ്ണികളിലേക്ക് എത്തിപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!