HomeNewsArtsകോ–ഓപറേറ്റീവ‌് കോളേജ‌് കലോത്സവം ‘ആരവ’ത്തിന് ആരംഭം

കോ–ഓപറേറ്റീവ‌് കോളേജ‌് കലോത്സവം ‘ആരവ’ത്തിന് ആരംഭം

aaravam-2019

കോ–ഓപറേറ്റീവ‌് കോളേജ‌് കലോത്സവം ‘ആരവ’ത്തിന് ആരംഭം

കലിക്കറ്റ് യൂണിവേഴ്സിറ്റി പരിധിയിലുള്ള കോ–-ഓപറേറ്റീവ‌് കോളേജുകളുടെ കലോത്സവം ‘ആരവം’ വളാഞ്ചേരി എംഇഎസ‌് കോളേജിൽ തുടങ്ങി. സംവിധായകൻ പ്രിയനന്ദനൻ ഉദ‌്ഘാടനം ചെയ‌്തു. നഗരസഭാ ചെയർപേഴ്സൺ സി കെ റുഫീന അധ്യക്ഷയായി. വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണൻ, കൗൺസിലർ എം മുസ്തഫ, കെ പി ശങ്കരൻ, അഷ്റഫ് അമ്പലത്തിങ്കൽ, പ്രൊഫ. കെ പി ഹസൻ, പി പ്രഭാകരൻ, വി പി എം സാലിഹ്, പറശേരി ഹസൈനാർ, മമ്മു അരീക്കാടൻ, വിനോദ് വേണുഗോപാൽ, അസോസിയേഷൻ സെക്രട്ടറി മജീദ് ഇല്ലിക്കൽ, പ്രസിഡന്റ‌് അബ്ദുൾ കരീം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി സനൂപ് സ്വാഗതവും പ്രൊഫ. പി പി നാരായണൻ നന്ദിയും പറഞ്ഞു. ഓൾ കേരള കോ–-ഓപറേറ്റീവ് കോളേജ് അസോസിയേഷൻ വളാഞ്ചേരി കോ–-ഓപറേറ്റീവ് കേളേജിന്റെ സഹകരണത്തോടെയാണ‌് കലോത്സവം സംഘടിപ്പിക്കുന്നത‌്.
aaravam-2019
ആദ്യദിനം പിന്നിട്ടപ്പോൾ പരപ്പനങ്ങാടി കോളേജ് 70 പോയിന്റ‌് നേടി ഒന്നാംസ്ഥാനത്താണ‌്. പാലക്കാട് (34) രണ്ടും, മലപ്പുറം കോളേജ് (33) മൂന്നും സ്ഥാനത്തുണ്ട‌്. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ 25 കോളേജിൽനിന്നായി 1800–ഓളം വിദ്യാർഥികളാണ‌് പങ്കെടുക്കുന്നത്. കലോത്സവത്തിന്റെ സമാപനം ഞായറാഴ്ച വൈകിട്ട് നാലിന‌് മന്ത്രി കെ ടി ജലീൽ ഉദ‌്ഘാടനംചെയ്യും.
Ads
മത്സരഫലം–- ഒന്നാംസ്ഥാനക്കാർ:- ഓയിൽ പെയിന്റിങ‌്, പെൻസിൽ ഡ്രോയിങ‌്: വി അനുപമ (ഫറോക്ക‌്). ഹിന്ദി പ്രബന്ധം: കെ എസ്‌ സബ്റിൻ (പാലക്കാട്). കവിതാരചന–-ഹിന്ദി: ഷഹനാസ് (പരപ്പനങ്ങാടി). മലയാളം കഥാരചന: അക്ഷയ് സി മേനോൻ (പാലക്കാട്). മലയാളം കവിതാരചന: അനീഷ് കുമാർ (പെരിന്തൽമണ്ണ), കഥാരചന ഹിന്ദി: കെ എസ് സഫ്രിൻ (പാലക്കാട്). മലയാളം പ്രബന്ധരചന: അക്ഷയ് സി മേനോൻ (പാലക്കാട്). ഇംഗ്ലീഷ് പ്രബന്ധരചന: ആര്യ (ഫറോക്ക‌്). അറബിക് കവിത: ഫാത്തിമ ഹസ്നത്ത് (പരപ്പനങ്ങാടി). ഇംഗ്ലീഷ് കവിതാരചന: അലീഷ (പാലക്കാട്). അറബിക് പ്രബന്ധരചന: സൽമാൻ അക്തർ (പരപ്പനങ്ങാടി). ഇംഗ്ലീഷ് കഥാരചന: ആതിര (പരപ്പനങ്ങാടി), അറബി കഥാരചന: ഫാത്തിമ ഹസ്നനത്ത് (പരപ്പനങ്ങാടി). കാർട്ടൂൺ: ദിവ്യ (പരപ്പനങ്ങാടി). ശാസ്ത്രീയസംഗീതം–- ആൺ: അരുൺദാസ് (പെരിന്തൽമണ്ണ ). ശാസ്ത്രീയസംഗീതം–- പെൺ: മൃദുല (പരപ്പനങ്ങാടി). വയലിൻ: വിമൽനാഥ് (പരപ്പനങ്ങാടി). ലളിതഗാനം– ആൺ: ശ്രീജിത്ത് (തിരൂർ). ലളിതഗാനം–- പെൺ: അതുല്യ (ഫറോക്ക‌്). ഭരതനാട്യം: ആതിര (പെരിന്തൽമണ്ണ). കുച്ചുപ്പുടി: ശില്പ (പരപ്പനങ്ങാടി).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!