HomeNewsEducationCivil service coaching at Ponnani

Civil service coaching at Ponnani

class

Civil service coaching at Ponnani

കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പൊന്നാനിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 14ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഴ്ചയിലെ ആറ് പ്രവൃത്തിദിവസങ്ങളില്‍ നടക്കുന്ന റഗുലര്‍ ബാച്ചിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാഫോം 100 രൂപ ഫീസ് അടച്ച് പൊന്നാനി ഐ.സി.എസ്.ആര്‍ ല്‍ നിന്ന് ലഭിക്കും. www.ccek.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോമും ഉപയോഗിക്കാം. ഡയറക്ടർ, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്തെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ മാറാവുന്ന 100 രൂപ ക്രോസ്ഡ് ഡി ഡി സഹിതം അപേക്ഷ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ 31ന് അഞ്ചു മണിക്കകം
കോഓര്‍ഡിനേറ്റർ,
ഐ.സി.എസ്.ആർ,
ഈശ്വരമംഗലം പോസ്റ്റ്,
പൊന്നാനി,
679573 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ നവംബര്‍ നാലിന് 10.30ന് പൊന്നാനി ഐ.സി.എസ്.ആര്‍-ല്‍ നടത്തും.

ആകെയുള്ള 60 സീറ്റില്‍ 50 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും, 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0494 2665489, 9895707072.

Summary: Civil service coaching at Ponnani


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!