HomeNewsInaugurationതിരുവേഗപ്പുറ ചെമ്പ്രയിൽ ശിശു സൗഹൃദ പാർക്ക് തുറന്നു

തിരുവേഗപ്പുറ ചെമ്പ്രയിൽ ശിശു സൗഹൃദ പാർക്ക് തുറന്നു

chembra-park

തിരുവേഗപ്പുറ ചെമ്പ്രയിൽ ശിശു സൗഹൃദ പാർക്ക് തുറന്നു

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ ചെമ്പ്രയിൽ നിർമ്മിച്ച കുട്ടികൾക്കുള്ള പാർക്കിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ ടി.പി. ശാരദ നിർവഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി, കഫ്റ്റീരിയ, ഓഫീസ്, ടോയ്ലറ്റ് ബ്ലോക്ക്‌, ഓപ്പൺ സ്റ്റേജ്, ചുറ്റുമതിൽ, ഇന്റർ ലോക്കിങ് പ്രവൃത്തികളാണ് പൂർത്തീകരിച്ചത്. സർക്കാർ ഏജൻസിയായ ആർട്കൊ വഴിയാണ് കളിയുപകരണങ്ങൾ സ്ഥാപിക്കുന്നത്. കോവിഡ് സാഹചര്യത്തിന് ശേഷം പാർക്ക് പൊതുജനങ്ങൾക്ക് പൂർണമായി തുറന്ന് കൊടുക്കുന്ന സമയത്ത് ഇവ സ്ഥാപിക്കും.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ സമദ്, ജില്ല പഞ്ചായത്ത് മെമ്പർ പി.പി.ഇന്ദിരദേവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ്, മെമ്പർമാരായ എ.വി.ലീന, വി.കെ.ബദറുദ്ധീൻ, പി.ടി അബൂബക്കർ, കെ.കെ അലി, സരിത, കദീജ, ജമീല എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!