കേന്ദ്ര-കേരള ഗവണ്മെന്റുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്ന എയർ ഇന്ത്യയുടെ നടപടികൾക്കെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണം നടത്തുകയുണ്ടായി.
വളാഞ്ചേരി പഞ്ചായത്ത് ഭരണസമിതി യു.ഡി.എഫ് വിജയിച്ച വാര്‍ഡുകളിലേക്ക് തുച്ഛമായ ഫണ്ടനുവദിക്കുകയും ഇടതുപക്ഷ വാര്‍ഡുകളിലേക്ക് ഭീമമായ തുക അനുവദിക്കുകയും ചെയ്ത് വിവേചനം കാട്ടുകയാണെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് യോഗം ആരോപിച്ചു.
പട്ടാമ്പി റോഡിലെ പൊളിച്ചു മാറ്റിയ പഴയ കോൺക്രീറ്റ് ബസ് സ്റ്റോപ്പിനു പകരം പുതിയ സ്റ്റോപ് നിലവിൽ വന്നു.
വാഹനാപകടത്തിൽ മരിച്ച ഷാജിയുടെ ബന്ധുക്കൾക്ക് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ പിരിച്ച തുക കുടുംബം വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.
കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ എപി അബ്ദുസമദ് സമദാനിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തു.
സൗജന്യ മുഖ വൈകല്യശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കുന്ന വൈദ്യപരിശോധനാക്യാമ്പ് ഞായറാഴ്ച എട്ടുമുതല്‍ രണ്ടുവരെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടക്കും.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2012ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആലോചനാ യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
സ്കൂൾ മുറ്റത്ത് വിദ്യാർഥി ബസ് ഇടിച്ചു മരിക്കാൻ ഇടയായതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുകയായിരുന്ന മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു.