HomeNewsCrimeകൂറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: നൂര്‍ തിരൂര്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങി

കൂറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: നൂര്‍ തിരൂര്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങി

കൂറ്റിപ്പുറം നിക്ഷേപക തട്ടിപ്പ്: നൂര്‍ തിരൂര്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങി

തിരൂര്‍: കുറ്റിപ്പുറം നിക്ഷേപതട്ടിപ്പുകേസിലെ പ്രതി കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല്‍ നൂര്‍ കോടതിയില്‍ കീഴടങ്ങി. ഇന്ന് തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നൂര്‍ കീഴടിങ്ങിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ പേരില്‍ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനില്‍ മൂന്ന് കേസുകളാണ് നിലവിലുളളത്.

‘ലാഭവിഹിതം’ എന്ന ഓമനപ്പേരില്‍ 100 കോടിരൂപയുടെ തട്ടിപ്പാണ് നൂര്‍ നടത്തിയത്. 2008 നവംബറില്‍ ഈ കേസില്‍ അറസ്റ്റിലായ നൂര്‍ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇതെ തുടര്‍ന്ന് 2012 ജനുവരിയില്‍ നൂറിനായി കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഒരു മതസംഘടനയുടെ പിന്‍ബലത്തിലായിരുന്നു ഈ തട്ടിപ്പിലേക്ക് നൂര്‍ ആളുകളെ കുടുക്കിയത്. ബിസിനസ്സിലേക്ക് പണം മുടക്കിയവര്‍ക്ക് ആദ്യമല്ലാം ആകര്‍ഷകമായ ലാഭവിഹിതം നല്‍കിയതോടെ കൂടതല്‍പേര്‍ ഈ തട്ടിപ്പില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് മാസാമാസം പണം ലഭിക്കായത്ായതോടെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഉന്നതബന്ധങ്ങള്‍ പലരേയും ഇതില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. നൂറിന്റെ കച്ചവടത്തില്‍ ചിലര്‍ ഇറക്കിയത് ബ്ലാക്ക്മണി യാണെന്നും അതാണ് പലരുടെയും പരാതി പുറത്ത് വരാഞ്ഞതെന്നും ആക്ഷേപമുയര്‍്ന്നിരുന്നു.

അക്കാലത്ത് നിരവധി വിദേശകാറുകളടക്കം സ്വന്തമാക്കി ആര്‍ഭാടജീവിതമാണ് നൂര്‍ നടത്തിവന്നത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ നൂര്‍ തന്റെ പല സ്വത്തുക്കളും ബിനാമകളുടെ പേരിലാക്കുകയായിരുന്നു.

വിദേശത്തേക്ക് മുങ്ങിയ നൂര്‍ കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം പരന്നതോടെ തട്ടിപ്പിനിരയായവര്‍ രൂപീകരിച്ച ആക്ഷന്‍കമ്മിറ്റി പ്രത്യക്ഷസമരരംഗത്തക്കിറങ്ങിയിരുന്നു. ഇതിനിടെയാണ് നൂറിന്റെ നാടകീയമായ കീഴടങ്ങല്‍.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!