HomeNewsGeneralതിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!!

തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!!

തിരൂർ താലൂക്ക് ഓഫീസിന് സ്വന്തമായൊരു വെബ്സൈറ്റ് തയ്യാറായി, അതും മലയാളത്തിൽ!!

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരവധി വെബ്‌സൈറ്റുകളിൽ ഭൂരിപക്ഷവും ഇംഗ്ലീഷിലായതിനാല്‍ അവയൊന്നും മനസ്സിലാകുന്നില്ലെന്ന് സങ്കടപ്പെടാന്‍ വരട്ടെ. റവന്യുവകുപ്പിനെക്കുറിച്ച് എന്ത് സംശയങ്ങളും ദൂരീകരിക്കാന്‍ വെബ്‌സൈറ്റുമായി തിരൂര്‍ താലൂക്ക് ഓഫീസ്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് താലൂക്ക് ഓഫീസിന് മാത്രമായി ഒരുവെബ്‌സൈറ്റ് നിലവില്‍ വരുന്നത്. അപേക്ഷാഫോമുകൾ, അപേക്ഷ എങ്ങനെ പൂരിപ്പിക്കണം, എന്തെല്ലാം രേഖകള്‍ കൊണ്ടുവരണം, എവിടെ അപേക്ഷിക്കണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ‘talukofficetirur.com‘ ല്‍ ലഭിക്കും.

കൂടാതെ റവന്യുവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍, സത്യവാങ്മൂല മാതൃകകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും. തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഷാജുവാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ കെ. ബിജു നിര്‍വഹിച്ചു.

Summary:The Taluk Office of Tirur, came up with its own website, the first of its kind in the state of Kerala, that brings light to the procedures and rules in connection with the office.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • Very useful and informative site

    January 19, 2014

Leave A Comment

Don`t copy text!