HomeNewsEducationCartoon, Animation contest for HS,HSS & VHS students

Cartoon, Animation contest for HS,HSS & VHS students

Cartoon, Animation contest for HS,HSS & VHS students

ഹൈസ്‌കൂൾ, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി സ്‌കൂള്‍തലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജസംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ കാര്‍ട്ടൂൺ, ആനിമേഷന്‍ സിനിമാനിര്‍മാണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഐ.ടി. അറ്റ് സ്‌കൂള്‍ പ്രൊജക്റ്റും സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് മത്സരങ്ങള്‍ നടത്തുന്നത്. കടലാസില്‍ കറുപ്പ് മഷികൊണ്ടോ കളറിലോ വരച്ച ഒരു കാര്‍ട്ടൂണോ സ്വതന്ത്ര സോഫ്റ്റ് വെയറില്‍ ചെയ്ത ഒരു മിനിട്ട് മുതല്‍ രണ്ടുമിനിട്ട് വരെയുളള ഒരു ആനിമേഷന്‍ സിനിമയോ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തിനയക്കാം.

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഭൂമിയില്‍ ഇവ എത്രകാലം വരെ ലഭിക്കും, ആഗോളതാപനം എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങള്‍ മുന്‍നിര്‍ത്തിയുളള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമാണ് മുന്‍ഗണന. കലാസൃഷ്ടികള്‍ ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ സാക്ഷ്യപത്രത്തോടുകൂടി ഐ.ടി. അറ്റ് സ്‌കൂളിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ 31നകം ലഭിക്കണം.

Summary:IT@school and state energy management centre jointly conduct cartoon and animation contest to the High school, higher secondary and vocational higher secondary students.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!