HomeNewsHealthസൗജന്യ വൃക്ക രോഗ നിർണ്ണയ സംഘടിപ്പിച്ചു ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും

സൗജന്യ വൃക്ക രോഗ നിർണ്ണയ സംഘടിപ്പിച്ചു ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും

pandikasala-health-camp

സൗജന്യ വൃക്ക രോഗ നിർണ്ണയ സംഘടിപ്പിച്ചു ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും

വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും, സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസ്സയിലാണ് ക്യാംപ് നടന്നത്, ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ക്യാംപിന് നേതൃത്വം നൽകി.
സമൂഹത്തിൽ വൃക്കരോഗം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലും പ്രതിരോധവുമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. തുടർന്ന് ഉച്ചക്ക് 2 മണിക്ക് ശേഷം നടന്ന ബോധവൽക്കരണ ക്ലാസിന് കൃഷ്ണദാസ് ഗുരുവായൂർ നേതൃത്വം നൽകി. സ്നേഹ സ്പർശം സൊസൈറ്റി ചെയർമാൻ സൈഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു
കൺവീനർ സി.ഹമീദ് സ്വാഗതം പറഞ്ഞു. ഹനീഫ CH, ഹാരിഫ് VP, ശബാബ് വക്കരത്ത്, നൗഫൽ K K, ഹൈദറലി Pk, റിയാസ് തറക്കൽ, ഷൗക്കത്തലി K, സിദ്ധീഖ് കൈപ്പള്ളി, സലീം VP, സലീം പാലക്കൽ, N Kസൈതാലി, KP സിദ്ധീഖ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. ട്രഷറർ ഹനീഫ CK നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!