HomeNewsCrimePOCSOപോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ*

പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ*

Noufal-mohammed-pocso-athavanad

പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ*

തിരൂർ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി 15 പോക്സോ കേസുകളിലെ പ്രതികളായ മലപ്പുറം കുറുമ്പത്തൂർ സ്വദേശികളായ മണ്ണാന്തറ മുഹമ്മദ് (40), മണ്ണാന്തറ നൗഫൽ (32) എന്നിവർ ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ നിന്ന് പിടിയിലായി. ഇരുവരും സഹോദരങ്ങളാണ്. മതപഠനസ്ഥാപനങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന നിരവധി കുട്ടികളെ ഇവർ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരവധി കുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ പ്രതികൾ ഒളിവിൽ പോയി.

മംഗലാപുരം, ബാംഗ്ലൂർ, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് അന്വേഷണം ശക്തമായതോടെ ഇവർ നേപ്പാളിലേക്ക് കടന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതോടെ നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട് പ്രതികൾ വീണ്ടും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

തുടർന്ന് തിരൂർ DySP A. M. സിദ്ധികിന്റെ നേതൃത്വത്തിലുള്ള തിരൂർ DANSAF ടീമും വളാഞ്ചേരി പോലീസും ചേർന്ന് റക്സോൾ ഗ്രാമത്തിൽ വെച്ച് ഇവരെ പിടികൂടി. ബീഹാറിൽ നിന്ന് വളാഞ്ചേരിയിൽ എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലായി കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS, തിരൂർ DySP A. M. സിദ്ധിഖ് എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!