HomeNewsPoliticsഅപകീർത്തിപ്പെടുത്താൻ ശ്രമം; ബിജെപി വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

അപകീർത്തിപ്പെടുത്താൻ ശ്രമം; ബിജെപി വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

bjp-black-money-protest-valanchery

അപകീർത്തിപ്പെടുത്താൻ ശ്രമം; ബിജെപി വളാഞ്ചേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വളാഞ്ചേരി: കള്ള വാർത്തകൾ നലകി ബി ജെ പിയെയും ബിജെപി സംസ്ഥാന പ്രസിഡണ്ടിനെയും അദ്ദേഹത്തിന്റെ കുടുബത്തിനെ പോലും അപകീർത്തിപ്പെടുത്തുന്നുവെന്നും കുഴൽപണം, ഹവാല പണം എന്നു പറഞ്ഞു കൊണ്ട് ബി ജെ പി യെ അപകീത്തിപ്പെടുത്താൻ കേരളത്തിലെ ഭരണകൂടവും പോലീസും ശ്രമിക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി വളാഞ്ചേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വ്യാപകമായി പതിനായിരം കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് കോട്ടക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധം നടന്നത്. ബി.ജെ.പി.ജില്ലാ സെക്രട്ടറി പി.പി.ഗണേശൻ ഉദ്ഘാടനം ചെയ്തു.
bjp-black-money-protest-valanchery
കഴിഞ്ഞ കുറേ കാലമായി കേരളത്തിൽ നടക്കുന്ന അഴിമതി സ്വർണ്ണക്കടത്ത് കള്ളപ്പണം ഹവാല ഇടപാട് ഭരണ പ്രതിപക്ഷത്തുള്ള മുന്നണികൾ നടത്തിയ അഴിമതിക്കും രാജ്യദ്രോഹപ്രവർത്തനങ്ങളും പൊതു സമൂഹത്തിൽ തുറന്നു കാണിക്കാൻ സമരം മുഖം തീർത്ത സുരേന്ദ്രനെ ടാർജറ്റ് ചെയ്യുന്ന പോലീസ് ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും അവസാനിപ്പിച്ചില്ലങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് തെരുവിലിറങ്ങാൻ ബി.ജെപി തയ്യാറാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.പി ഗണേശൻ പറഞ്ഞു. യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ ഉണ്ണി വൈക്കത്തൂർ, സുരേഷ് പാറത്തൊടി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ബാബു വൈക്കത്തൂർ സ്വാഗതവും ജനറൽ സെക്രട്ടറി ബാബു കാർത്തല അദ്ധ്യക്ഷതയും കുട്ടി മാൻപച്ചീരി നന്ദിയും രേഖപ്പെടുത്തി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!