HomeNewsInitiativesഅവർ ഒത്തുചേർന്നു, ബാബുവിനൊപ്പം; യുവാവിന്റെ വിവാഹം ആഘോഷപൂർവമാക്കി മാറാക്കരയിലെ സുഹൃത്തുക്കളും നാട്ടുകാരും

അവർ ഒത്തുചേർന്നു, ബാബുവിനൊപ്പം; യുവാവിന്റെ വിവാഹം ആഘോഷപൂർവമാക്കി മാറാക്കരയിലെ സുഹൃത്തുക്കളും നാട്ടുകാരും

babu-kadampuzha

അവർ ഒത്തുചേർന്നു, ബാബുവിനൊപ്പം; യുവാവിന്റെ വിവാഹം ആഘോഷപൂർവമാക്കി മാറാക്കരയിലെ സുഹൃത്തുക്കളും നാട്ടുകാരും

കാടാമ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിന്റെ വിവാഹം ആഘോഷപൂർവമാക്കി സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വാട്സാപ് കൂട്ടായ്മ. ഭിന്നശേഷിക്കാരനായ കാടാമ്പുഴ പടിഞ്ഞാറെനിരപ്പ് കൊണ്ടം കൊടുവത്ത് കോരുവിന്റെ മകൻ അരവിന്ദാക്ഷൻ എന്ന ബാബുവിന്റെ വിവാഹമായിരുന്നു തിങ്കളാഴ്ച. കൂറ്റനാട് പെരിങ്ങോട് കടവാരത്ത് പരേതനായ കുട്ടിനാരായണന്റെ മകൾ ശാന്തിനിയായിരുന്നു വധു. രാവിലെ വധൂഗൃഹത്തിൽ നടന്ന വിവാഹ ശേഷം വൈകിട്ട് കാടാമ്പുഴ മൈത്രിഭവൻ ഓഡിറ്റോറിയത്തിൽ സുഹൃത്ത് സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഭിന്നശേഷിക്കാരായ നിരവധി പേരും പെയിൻ ആൻഡ്‌ പാലിയേറ്റീവ് പ്രവർത്തകരും സ്നേഹ വിരുന്നിൽ പങ്കെടുത്തു.
ജോലിക്കിടയിൽ കല്ല് വീണ് പരിക്കേറ്റ ബാബുവിന്റെ ശരീരം തളർന്നിട്ട‌് പത്ത‌് വർഷമായി. പിന്നീട‌് പ്രഭാതഭക്ഷണം, പരിചരണം, കുളിപ്പിക്കൽ എന്നിവ നടത്തിയത‌് പാലിയേറ്റീവ് പ്രവർത്തകരായിരുന്നു. വിവാഹവും താമസിക്കുന്ന വീട് താമസ സജ്ജമാക്കിയതും ബാബുവിനൊപ്പം എന്ന വാട്സാപ് കൂട്ടായ്മയാണ്.
babu-kadampuzha
സാഹിത്യ രംഗത്തും സജീവമാണ‌് ബാബു. വർഷങ്ങൾക്കുമുൻപ് രുധിരതാരകം എന്ന കവിതാ സമാഹാരം പുറത്തിറക്കി. കല്യാണ സൽക്കാര ചടങ്ങിൽ ബാബുവിന്റെ രണ്ടാമത്തെ പുസ്തകം തളരില്ലൊരിക്കലും മനസ്സുണർന്നിരുന്നാൽ പ്രകാശനംചെയ്തു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആതവനാട് മുഹമ്മദ്‌കുട്ടി, പെരിന്തൽമണ്ണ പൊലീസ് സബ് ഇൻസ്‌പെക്ടർ മഞ്ജിത് ലാലിന് കോപ്പി നൽകിയാണ് പ്രകാശനംചെയ്തത‌്. ചടങ്ങിൽ പി പി ബഷീർ അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, കെപിസിസി മെമ്പർ പി കൃഷ്ണൻ നായർ, മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി മൊയ്‌തീൻകുട്ടി എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി രമേഷ് സ്വാഗതം പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!