HomeNewsTrafficവട്ടപ്പാറയിൽ അപകടങ്ങളൊഴിവാക്കാൻ രാത്രികാല ബോധവത്കരണത്തിന് തുടക്കമായി

വട്ടപ്പാറയിൽ അപകടങ്ങളൊഴിവാക്കാൻ രാത്രികാല ബോധവത്കരണത്തിന് തുടക്കമായി

vattappara

വട്ടപ്പാറയിൽ അപകടങ്ങളൊഴിവാക്കാൻ രാത്രികാല ബോധവത്കരണത്തിന് തുടക്കമായി

വളാഞ്ചേരി: ദേശീയ പാത 66ലെ സ്ഥിരം അപകടമേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടങ്ങളൊഴിവാക്കാൻ ഒരു മാസം നീണ്ടു നിൽക്കുന്ന രാത്രികാല ബോധവത്കരണത്തിന് തുടക്കമായി. പൊലീസ്, മോട്ടോർവാഹനവകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ട്രോമാകെയർ വളണ്ടിയർമാരാണ് ബോധവത്കരണം നടത്തുന്നത്. ജില്ലയിലെ വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യവുമായി മോട്ടോർവാഹന വകുപ്പ് നടപ്പാക്കുന്ന അപകട രഹിത മലപ്പുറം പദ്ധതിയുടെ ഭാഗമായി കൂടിയാണ് ബോധവത്കരണം.
ജില്ലയിൽ ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്ന പ്രദേശമാണ് വട്ടപ്പാറ. രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങൾ ഉണ്ടാകാറുള്ളത് എന്നതിനാലാണ് രാത്രികാല ബോധവത്കരണം സംഘടിപ്പിക്കുന്നത്. മേഖലയിൽ സ്ഥിരമായി അപകടങ്ങളിൽ പെടാറുള്ള അന്യ സംസ്ഥാന ചരക്ക് വാഹനങ്ങളും ശബരി മല തീർത്ഥാടകരുടെ വാഹനങ്ങളുമടങ്ങുന്ന ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്കാണ് ബോധവത്കരണം നൽകുന്നത്.

ജനുവരി എട്ടു വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മുതൽ രാവിലെ അഞ്ചു മണി വരെയാണ് ബോധവത്കരണം. കോഴിക്കോട് ഭാഗത്തു നിന്നും വാഹനങ്ങളിലെ ഡ്രൈവർമാർക്കാണ് മേലെ വട്ടപ്പാറയിയിൽ വെച്ച് ബോധവത്കരണം നൽകുക. വട്ടപ്പാറയിലെ റോഡിന്റെ ഘടന ബോധ്യപ്പെടുത്തി കൊടും വളവിനെപ്പറ്റി മുന്നറിയിപ്പ് നൽകും. ഇതോടൊപ്പം ഡ്രൈവർമാർക്ക് ഉറക്കച്ചടവ് മാറ്റാൻ കട്ടൻചായയും നൽകും. 2014 മുതൽ പുതുവർഷ ദിനങ്ങളിൽ ട്രോമാകെയറിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ രാത്രികാല ബോധവത്കരണം നടത്തിയിരുന്നു. കൂടാതെ 15 ദിവസം നീണ്ടു നിൽക്കുന്ന രാത്രികാല ബോധവത്കരണം പ്രത്യേകം തെരഞ്ഞെടുത്ത അപകട മേഖലകളിൽ നടത്തിയിരുന്നു. ഇതു മൂലം അപകട നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായത്.
bright-academy
വടപ്പാറയിലെ സി.ഐ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങളിൽ ബോധവത്കരണ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ജോ.ആർ.ടി. ഒ സി.യു മുജീബ് അദ്ധ്യക്ഷത വഹിച്ചു. എം.വി.ഐ മാരായ സജു ബക്കർ, വി. ഉമ്മർ, വളാഞ്ചേരി എസ്.ഐ വി.പി ശശി, കെ.എസ്.ആർ.ടി.സി ഡയറക്ടർ സയ്യിദ് ഫൈസൽ അലി, വളാഞ്ചേരി നഗരസഭാംഗം ഷംസുദ്ധീൻ, മലപ്പുറം ട്രോമാ കെയർ ജനറൽ സെക്രട്ടറി കെ.പി പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!