HomeNewsCompetitionജാലകം ടെലിഫിലിം മത്സരം; കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിന് ഒന്നാം സ്ഥാനം

ജാലകം ടെലിഫിലിം മത്സരം; കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിന് ഒന്നാം സ്ഥാനം

Jalakam-telefilm-edayur-kmup

ജാലകം ടെലിഫിലിം മത്സരം; കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിന് ഒന്നാം സ്ഥാനം

വളാഞ്ചേരി:കുറ്റിപ്പുറം ഉപജില്ലയിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയ കമ്മിറ്റി ആരോഗ്യത്തിൽ ഭക്ഷണ ശൈലിക്കും ജീവിത ശൈലിക്കുമുള്ള പങ്ക് എന്ന വിഷയത്തിൽ നടത്തിയ ജാലകം ടെലിഫിലിം മത്സരത്തിൽ കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച “യുടേൺ” ടെലിഫിലിം ഒന്നാം സ്ഥാനം നേടി. കാടാമ്പുഴ എ യു പി സ്കൂളും പൈങ്കണ്ണൂർ ജി യു പി സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Jalakam-telefilm-edayur-kmup
കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിൽ വെച്ച് നടന്ന അനുമോദന സമ്മേളനം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി സജ്‌ന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ ടെലിഫിലിം വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാറാക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് ഈദ് മെഹ്ഫിൽ ജനപ്രിയ ഗായകരെ അവാർഡ് നൽകി അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!