HomeNewsHealthആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

athavanad-students-vacination

ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ആതവനാട്:ആതവനാട് ഗ്രാമപഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് വാക്സിൻ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ സംസ്ഥാനത്തിനകത്തും പുറത്തും പഠിക്കുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാക്കുന്നത്. പല കുട്ടികൾക്കും പരീക്ഷകൾ എഴുതാൻ വാക്സിൻ നിർബ്ബന്ധമാക്കുകയും എന്നാൽ ജനറൽ വിഭാഗത്തിൽ അത് ലഭിക്കാനുള്ള പ്രയാസo മുൻകൂട്ടി കണ്ടുമാണ് ഭരണസമിതി ഇത്തരത്തിൽ ഒരു ഉദ്യമത്തിന് മുതിർന്നത്. വിദ്യാർത്ഥി വിഭാഗത്തിന്റെ ഈ പ്രയാസം ഭരണ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇടപെട്ട വിദ്യാർത്ഥി സംഘടനകളോടും നന്ദി അറിയിക്കുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അനായേസേനയുള്ള ഒരു രജിസ്ട്രേഷൻ നടപടിയിലൂടെ വാക്സിൻ ലഭ്യമാകുന്ന ഈ പദ്ധതിക്കും ഭരണ സമിതിക്കും നന്ദി അറിയിച്ചാണ് വിദ്യാർത്ഥികൾ വാക്സിനെടുത്ത് മടങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!