HomeNewsIncidentsകത്വ അരുംകൊലക്കെതിരെ പ്രതിഷേധ ചിത്രം; ചിത്രകാരിക്കെതിരെ വധ ഭീഷണി, പിന്നോട്ടില്ലെന്ന് ദുർഗ്ഗ മാലതി

കത്വ അരുംകൊലക്കെതിരെ പ്രതിഷേധ ചിത്രം; ചിത്രകാരിക്കെതിരെ വധ ഭീഷണി, പിന്നോട്ടില്ലെന്ന് ദുർഗ്ഗ മാലതി

painting-durga

കത്വ അരുംകൊലക്കെതിരെ പ്രതിഷേധ ചിത്രം; ചിത്രകാരിക്കെതിരെ വധ ഭീഷണി, പിന്നോട്ടില്ലെന്ന് ദുർഗ്ഗ മാലതി

വളാഞ്ചേരി: കത്‌വയിൽ എട്ട് വയസ്സുള്ള പെൺ‌കുട്ടിയെ ക്രൂരമായി കൊന്ന വാർത്തയിൽ നിന്ന് പ്രചോദനം ഉൾ‌കൊണ്ട് താൻ വരച്ച പ്രതിഷേധ ചിത്രം ഉണ്ടാക്കിയ വിവാദത്തിലാണ് യുവ ചിത്രകാരിയും  അധ്യാപികയുമായ ദുർഗ്ഗ മാലതി. വരച്ച ചിത്രം തന്റെ ഫേസ്‌ബുക്ക് അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത അന്നു മുതൽ തീവ്ര ഹിന്ദുത്വ ശക്തികൾ ഇവരെ പിന്തുടരാൻ തുടങ്ങി. പോസ്റ്റിനു കീഴെയുള്ള കമന്റുകളിലും ഇത് പ്രതിഫലിക്കുന്നു.
എന്നാൽ, ഇതു കണ്ടൊന്നും പിന്മാറാൻ തയ്യാറല്ല എന്നതാണ് ദുർഗ്ഗയുടെ തീരുമാനം. പ്രസ്തുത ചിത്രം താൻ വരയ്ക്കാനുണ്ടായ സാഹചര്യവും ഇവർ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ വ്യക്തമാക്കുന്നുണ്ട്. “ഇത്‌ ഞാൻ കഷ്മീർ കേസുമായി ബന്ധപ്പെട്ടു മാത്രം വരച്ചതാണു… ക്ഷേത്രത്തിൽ വച്ച്‌ കാമഭ്രാന്തും ജാതിവെറിയും പൂണ്ട ഇരുകാലികളാൽ ചതഞ്ഞരഞ്ഞ ആ കുട്ടിക്കുവേണ്ടി മാത്രം …ജെനറലൈസ്‌ ചെയ്യാൻ ആഗ്രഹിക്കുന്നില്ല.”
വളരെയധികം ഷെയർ ചെയ്യപ്പെട്ട ഈ പോസ്റ്റിൽ സംഘടിതമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് സംഘപരിവാർ അനുകൂലികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലുള്ള തെറികളും ഇവരുടെ പോസ്റ്റിന്റെ കമന്റ് ബോക്സ്റ്റിൽ വന്നുകൊണ്ടിരിക്കുന്നു.
durga-fb
ദുർഗ്ഗയ്ക്ക് പിന്തുണ അർപ്പിച്ചു പോസ്റ്റ് ചെയ്യുന്നവരെയും അവരെ അനുകൂലിച്ച് സംസാരിക്കുന്നവരെയും ഇവർ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിത്രത്തോടൊപ്പം ‘ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍..
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍…
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…’ എന്ന അഞ്ചു വരി കവിത കൂടെ ചേർത്തിരുന്നു.

ലിംഗത്തിൽ കെട്ടിയിട്ട പെണ്‍കുട്ടി പെൺ‌കുട്ടിയാണ് ചിത്രത്തിലെ ഇതിവൃത്തം. പൂണൂൽ ഉൾപ്പെടെയുള്ള ഹൈന്ദവ ചിഹ്നങ്ങളും ചിത്രത്തിലുണ്ടായിരുന്നു. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. മലയാളികൽ തുടങ്ങിവച്ച തെറിവിളി പിന്നെ ഉത്തരേന്ത്യൻ അക്കൌണ്ടുകളിൽ നിന്നായി തെറിവിളി.ദുര്‍ഗയുടെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രചരണം നടത്തുന്നുണ്ട്.ചിത്രം ഷെയര്‍ ചെയ്തവരെയും കണ്ടെത്തി തെറിവിളിക്കുകയാണ്.ഇത്തരമൊരു ചിത്രം വരച്ച ദുര്‍ഗ ഇന്ത്യക്കാരിയല്ലെന്നും തീവ്രവാദിയാണെന്നും അധിക്ഷേപിക്കുന്നു.

ഭീഷണികളും പ്രചാരണവും അതിരു വിട്ടതോടെയാണ് വിശദീകരണവുമായി ദുർഗ മാലതി ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. ‘റേപ്പും കൊലപാതകവും ഇവിടെ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം വരച്ചത്. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളില്‍ ഒരു കുറിയുമുണ്ട്. പൂണൂലും ഇട്ടിരുന്നു. അത് നന്നായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന് തുടര്‍ച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു.നാടോടികളെ ഓടിക്കാന്‍ വേണ്ടി കുട്ടിയെ റേപ്പ് ചെയ്തുവെന്നാണല്ലോ. അത് ഷെയർ ചെയ്തവരെയും അവർ വെറുതെ വിടുന്നില്ല– ദുർഗ മാലതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഹൈന്ദവ വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്.‘പോസ്റ്റുകള്‍ നീക്കം ചെയ്യില്ല. എത്രകാലം ഇവരെ പേടിച്ച് പോസ്റ്റുകള്‍ നീക്കം ചെയ്യും. അങ്ങനെ സുരക്ഷിതയാവേണ്ട. നിയമപരമായി തന്നെ മുന്നോട്ട് പോകും’. ദുര്‍ഗ പറയുന്നു. തനിക്കെതിരെ നടന്ന സൈബർ അക്രമണം ചർച്ചചെയ്യപ്പെടുന്നില്ലെന്നും ഈ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉഅയരുന്നില്ലെന്നും ദുർഗ്ഗ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!